നവംബർ 15ന് തൃക്കരിപ്പൂരിൽ വെച്ചാണ് പുരസ്കാര വിതരണം നടക്കുക
തൃക്കരിപ്പൂർ പ്രസ് ഫോറം ഏർപ്പെടുത്തിയ മൂന്നാമത് കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക സംസ്ഥാന ദൃശ്യ മാധ്യമ അവാർഡ് ന്യൂസ് മലയാളത്തിന്. ന്യൂസ് മലയാളം 24x7 വയനാട് ബ്യൂറോ ചീഫ് രതീഷ് വാസുദേവനാണ് പുരസ്ക്കാരത്തിന് അർഹനായത്.
ഗോത്ര വിഭാഗത്തിൽപ്പെട്ട ട്രാൻസ്ജെൻ്റർ അധ്യാപിക "എൻ.വി. പ്രകൃതിയുടെ അതിജീവനങ്ങളുടെ കഥ പറഞ്ഞ ന്യൂസ് സ്റ്റോറിയാണ് രതീഷ് വാസുദേവനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്. നവംബർ 15ന് തൃക്കരിപ്പൂരിൽ വെച്ചാണ് പുരസ്കാര വിതരണം നടക്കുക. ടി.വി. ചവിണിയൻ സ്മാരക പത്രമാധ്യമ അവാർഡിന് ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ എസ്. ശ്രീലക്ഷ്മിയും അർഹയായി.
ALSO READ: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം