
അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട കേസിലെ കോടതി വിധി സന്തോഷകരമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. ഷുക്കൂർ കേസ് സിബിഐ ഏറ്റെടുക്കണം എന്ന ആവശ്യം പ്രധാനമന്ത്രിയുടെ പേഴ്സണൽ മന്ത്രാലയം നിരാകരിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ജയരാജൻ്റെ ഐഎസ് പരാമർശവും ഷുക്കൂർ കേസിൻ്റെ നാൾവഴികളും തമ്മിൽ ബന്ധമുണ്ടെന്നും കെ.എം. ഷാജി പറഞ്ഞു.
ബിജെപിയെ തൃപ്തിപ്പെടുത്തി എങ്ങനെയെങ്കിലും ഷുക്കൂർ കേസിൽ നിന്ന് തലയൂരാനാണ് ജയരാജൻ പ്രസ്താവനയിലൂടെ ശ്രമിച്ചതെന്നും, പി.ജയരാജൻ്റെ കാലത്തെ സിപിഐഎം ഐഎസിന് സമാനമായ രീതിയിലുള്ളതെന്നും കെ. എം. ഷാജി ആരോപിച്ചു. കൊന്നവര്‍ എന്ന് പറയുന്നത് ഒരു ടൂള്‍ മാത്രമാണ്. എന്നാല്‍ കൊല്ലിച്ചവരെയാണ് കണ്ടെത്തേണ്ടതെന്നും അതിനായാണ് മുസ്ലീം ലീഗ് ശ്രമിച്ചതെന്നും കെ.എം. ഷാജി കൂട്ടിച്ചേർത്തു.