
പിണറായി രാജി വെച്ചു പോകേണ്ട സമയം കഴിഞ്ഞുവെന്നും, മുഖ്യമന്ത്രി സ്വത്തുണ്ടാക്കാൻ മാത്രം ശ്രമിക്കുന്നുവെന്നും കെ. സുധാകരൻ. അൻവറിൻ്റെ പാർട്ടിയെ കുറിച്ച് ഇപ്പോ പറയാനില്ലെന്നും കോൺഗ്രസിനോ യുഡിഎഫിനോ അതിൽ ആശങ്കയില്ലെന്നും കെപിസിസി പ്രസിഡൻ്റും എംപിയും കൂടിയായ കെ.സുധാകരൻ പറഞ്ഞു.
പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ കള്ളത്തരമാണെന്നും, ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖം മുഖ്യമന്ത്രി കൊടുത്തത് തന്നെയാണെന്ന് ഉറപ്പാണെന്നും സുധാകരൻ പറഞ്ഞു. 1970 മുതൽ ബിജെപിയുമായി പിണറായി സുദൃഢമായ ബന്ധം പുലർത്തുന്നുണ്ട്. പല തവണയായി ബിജെപി സഹായത്തോടെ ജയിലിൽ പോകാതെ രക്ഷപ്പെടുകയാണുണ്ടായതെന്നും കെ.സുധാകരൻ വ്യക്തമാക്കി.
ALSO READ: പിആർ ഏജൻസിയുടെ ഇന്ത്യയിലെ പ്രസിഡൻ്റ് മലയാളി; പരാമർശം എഴുതിക്കൊടുത്തത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ: വി.ഡി. സതീശൻ
മലപ്പുറത്തിൻ്റെ കാര്യത്തിൽ ബിജെപിയുടെ നിലപാട് മുഖ്യമന്ത്രി ഏറ്റു പറയുകയാണെന്നും പി.ശശിയെ പോലൊരാളെ വീണ്ടും ഉന്നത സ്ഥാനത്ത് കൊണ്ടുവന്ന പിണറായിയുടെ തലക്ക് വെളിവില്ല എന്ന് ഉറപ്പാണെന്നും , ബുദ്ധി സ്ഥിരതയുള്ള ഒരാൾ പി.ശശിയെ പോലെ ഒരാളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുത്തില്ലെന്നതും ഉറപ്പാണെന്നും കെ.സുധാകരൻ പ്രതികരിച്ചു.