പകരം ആരുടേയും പേര് നിർദേശിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു
കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം കേരളത്തിലുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് കെ. സുധാകരൻ. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം ചർച്ചയായിട്ടില്ല. മാറുമോ ഇല്ലയോ എന്ന് ഹൈക്കമാന്റിനോട് ചോദിക്കണം. ഹൈക്കമന്റ് എടുക്കുന്ന തീരുമാനം അംഗീകരിക്കും. പ്രസിഡന്റ് സ്ഥാനത്ത് തുടരില്ല എന്ന് താൻ ആരോടും പറഞ്ഞിട്ടില്ല. പകരം ആരുടേയും പേര് നിർദേശിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. പുതിയ പ്രസിഡൻ്റിനെ ഇന്ന് കോൺഗ്രസ് ഹൈക്കമാൻ്റ് പ്രഖ്യാപിച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് സുധാകരൻ്റെ പ്രതികരണം.
പുതിയ കെപിസിസി പ്രസിഡൻ്റായി കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിക്കാണ് ഏറ്റവും. ഇന്നലെ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചുവെന്നായിരുന്നു സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെയാണ് സുധാകരന്‍ ഡല്‍ഹിയിലെത്തിയത്.
ALSO READ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പിണറായി വിജയന്റെ ചിത്രവും ഉൾപ്പെടുത്തിയാണ് പുതിയ പരസ്യം
തദ്ദേശതെരഞ്ഞെടുപ്പ്, നിയമ സഭ തെരഞ്ഞെടുപ്പ് തുടങ്ങി പ്രധാന സംഭവങ്ങൾ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കേരളത്തിൽ കോൺഗ്രസിന് പുതിയ അധ്യക്ഷൻ എന്നത് ശ്രദ്ധേയമായ കാര്യമാണ്. ആൻ്റോ ആന്റണി എംപി, സണ്ണി ജോസഫ് എംഎല്‍എ എന്നിവരുടെ പേരാണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.