
പാലക്കാട് എൽഡിഎഫിന്‍റെ വോട്ടുകള്‍ പോയത് യുഡിഎഫിലേക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മെട്രോ മാന്‍ ശ്രീധരൻൻ്റെ പരാജയം എൽഡിഎഫ് ആഘോഷിച്ചു. ലോകത്തിന് കേരളം നൽകിയ സംഭാവനയായ മെട്രോമാനെ വർഗീയവാദിയാക്കിയതിന്‍റെ പാപഭാരം എൽഡിഎഫ് അനുഭവിക്കും. എൽഡിഎഫ് - യുഡിഎഫ് ഡീല്‍ പൊളിഞ്ഞ് പാളീസാകും. അൻവറിന് യുഡിഎഫിനെ സമർദത്തിലാക്കാൻ കഴിഞ്ഞത് അത്ഭുതമെന്നും സുരേന്ദ്രൻ പറഞ്ഞു.
ALSO READ: കണ്ണൂരിലെ വിവാദ പെട്രോൾ പമ്പ്: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണ സാധ്യത പരിശോധിച്ച് ഇഡി; പി.പി. ദിവ്യയുടെ പങ്കും അന്വേഷിക്കും
മുരളീധരൻ്റെയും പത്മജയുടെയും പ്രിതൃത്വം ചോദ്യം ചെയ്ത യുവനേതാവിന് മുരളീധരൻ ഓശാന പാടരുതെന്നും അദ്ദേഹം കൂട്ടിചേർത്തു. 768 കോടി രൂപ കേന്ദ്ര ധനസഹായം കേരളത്തിന്‍റെ കയ്യിലുണ്ടെന്നും മാധ്യമങ്ങൾ മാധ്യമങ്ങളുടെ പണി എടുക്കട്ടെയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ALSO READ: പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, നിയമോപദേശം തേടിയത് ടെർമിനേറ്റ് ചെയ്യാൻ: വീണാ ജോർജ്
ശോഭ സുരേന്ദ്രന്‍റെ ഫ്ലക്സ് കത്തിച്ചത് എൽഡിഎഫ് - യുഡിഎഫ് പദ്ധതിയാണ്. തെരെത്തെടുപ്പിൻ്റെ അവസാന ഘട്ടം എടുക്കേണ്ട പണികൾ മാധ്യമ പിന്തുണയോടെ ഇപ്പോൾത്തന്നെ എല്‍ഡിഎഫും യുഡിഎഫും നടത്തുന്നുവെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് - യുഡിഎഫ് ഡീൽ നടന്നെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരനെ തോൽപ്പിക്കാൻ എൽഡിഎഫ് - യുഡിഎഫ് ഡീലുണ്ടായെന്നായിരുന്നു സുരേന്ദ്രൻ്റെ ആരോപണം. ബിജെപിയെ തോൽപ്പിക്കാനായി യാതൊരു മറയുമില്ലാതെ വോട്ട് മറിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സുരേന്ദ്രൻ പറഞ്ഞു.