
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതോടെ ബിജെപിയുടെ മറ്റൊരു സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാജ്യത്തിൻ്റെ വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന നിലപാടാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വഴി കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുക ലാഭിക്കാനും അത് പാവങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Read More: കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല; വ്യാപനശേഷി കൂടിയ പുതിയ വകഭേദം 27 രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോർട്ട്
ആവർത്തിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് സർക്കാരിൻ്റെ എല്ലാ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നത് തടയാൻ ഒറ്റ തെരഞ്ഞെടുപ്പിലൂടെ സാധിക്കും. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ സങ്കീർണതകൾ ഒഴിവാക്കുകയും രാജ്യത്തിൻ്റെ വികസനത്തിൻ്റെ ഗതിവേഗം കൂട്ടുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
രാജ്യത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പിക്കാനും 'ഒരു തെരഞ്ഞെടുപ്പ്' വന്നാൽ സാധ്യമാവും. രാജ്യത്തെ ജനങ്ങൾക്ക് ഗുണം ചെയ്യുന്ന നീക്കത്തിന് തുരങ്കം വെയ്ക്കുകയാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയ്ക്കാണ് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കിയത്. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ലിന്റെ കരട് അവതരിപ്പിച്ചേക്കും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി 2029 മുതലാണ് ലോക്സഭ, സംസ്ഥാന നിയമസഭകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക്, ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചത്. ശുപാര്‍ശ ഇപ്പോള്‍ കേന്ദ്രമന്ത്രിസഭാ കൂടി അംഗീകരിച്ചതോടെ രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്.