ലഹരിയെ നേരിടാനായി സർക്കാർ ഒന്നും ചെയ്യുന്നില്ല, മുനമ്പം വിഷയത്തിൽ ശക്തമായ നിലപാടെടുത്തത് ബിജെപി: കെ. സുരേന്ദ്രൻ

ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് സുരേന്ദ്രൻ്റെ പ്രതികരണം
ലഹരിയെ നേരിടാനായി സർക്കാർ ഒന്നും ചെയ്യുന്നില്ല, മുനമ്പം വിഷയത്തിൽ ശക്തമായ നിലപാടെടുത്തത് ബിജെപി: കെ. സുരേന്ദ്രൻ
Published on


സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നു. ഇത് നേരിടാനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് സുരേന്ദ്രൻ്റെ പ്രതികരണം.


മുനമ്പം വിഷയത്തിൽ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയുള്ള ഹൈക്കോടതി വിധിയിലും കെ. സുരേന്ദ്രൻ പ്രതികരിച്ചു. കമ്മീഷൻ പ്രവർത്തിക്കാൻ അനുവാദം ഇല്ലെന്നത് ബിജെപി അന്നേ പറഞ്ഞതാണ്. കോടതി ഉത്തരവ് പിണറായി വിജയൻ്റെ മുഖത്തേറ്റ ഏറ്റവും വലിയ പ്രഹരമാണെന്നും സുരേന്ദ്രൻ പറഞ്ഞു. വിഷയത്തിൽ ശക്തമായ രാഷ്ട്രീയ നിലപാടെടുത്തത് ബിജെപി മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. യുഡിഎഫ് എൽഡിഎഫിൻ്റെ ബി ടീം മാത്രമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ട് കിട്ടുന്നതിനു വേണ്ടിയായിരുന്നു സർക്കാരിൻ്റെ അന്നത്തെ നീക്കമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

മുനമ്പം വിഷയത്തിൽ തുടക്കം മുതലുള്ള ബിജെപി നിലപാട് ശരിയെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് വി. മുരളീധരൻ. വിഷയത്തിൽ യുഡിഎഫിൻ്റേതും എൽഡിഎഫിൻ്റേതും ഇരട്ടത്താപ്പാണ്. മുനമ്പത്തെ ശാശ്വത പരിഹാരം കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്തിയെ സാധ്യമാകു. ദേശീയതലത്തിൽ അതിനുള്ള നടപടികൾ നടക്കുന്നുണ്ട്. മുനമ്പത്ത് ജനങ്ങൾക്കൊപ്പമാണ് യുഡിഎഫ് എൽഡിഎഫും എങ്കിൽ പാർലമെൻറിൽ അവർ ഭേദഗതിയെ പിന്തുണയ്ക്കണമെന്നും വി. മുരളീധരൻ പറ‍ഞ്ഞു. നിയമസഭയിൽ പാസാക്കിയ പ്രമേയം പിൻവലിച്ച് പുതിയ പ്രമേയം പാസ്സാക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com