ഹർജിക്കാരനായ എം എസ് എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്നും കോടതി ചോദിച്ചു
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പോസ്റ്റിൻ്റെ ഉറവിടം കണ്ടെത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ട് ഹൈക്കോടതി. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഹർജിക്കാരനായ എം എസ് എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്നും കോടതി ചോദിച്ചു. വ്യാജരേഖ ചമയ്ക്കൽ വകുപ്പ് ചേർക്കണം എന്നുള്ള ഹർജിക്കാരന്റെ വാദം പരിശോധിക്കണം. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും കോടതി അറിയിച്ചു. കേസ് സെപ്റ്റംബർ ആറിലേക്ക് മാറ്റി.
Also Read: റിബേഷ് നിരപരാധി, വർഗീയത പ്രചരിപ്പിച്ചത് യു ഡി എഫ്; കാഫിർ വിവാദത്തിൽ പ്രതികരണവുമായി കെ.കെ. ലതിക
പലരുടേയും മെബൈൽ ഫോണുകൾ കണ്ടെടുത്തിട്ടുള്ളതായും ഇതിൽ ഫോറൻസിക് പരിശോധന നടക്കുകയാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന് തലേന്നാണ് മുഹമ്മദ് ഖാസിമിൻ്റെ പേരിലുള്ള വിവാദ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. സ്ക്രീൻ ഷോട്ട് പ്രചരിച്ചത് ഇടത് സൈബർ വാട്സാപ്പ് ഗ്രൂപ്പുകളിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഡിവൈഎഫ്ഐ നേതാവായ റിബേഷിൻ്റെ ഫോണിൽ നിന്നാണ് സ്ക്രീൻ ഷോട്ട് പ്രചരിച്ചതെന്നും കണ്ടെത്തിയിരുന്നു.
Also Read: കാഫിർ സ്ക്രീൻ ഷോട്ട് വിവാദം: ചർച്ചയായി കണ്ണൂരിലെ പാർട്ടി ഗ്രൂപ്പിസം