കഞ്ചിക്കോട് മദ്യ കമ്പനി വിവാദം: യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതം, പൊലീസിനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പണം കൊടുത്തു കുടിവെള്ളം വാങ്ങുന്ന നാട്ടിൽ കോടാനുകോടി ലിറ്റർ ജലം എടുത്ത് മദ്യമാക്കി മാറ്റാൻ അനുമതി നൽകി. 24 മണിക്കൂർ പോലും എടുക്കാതെ മന്ത്രിസഭാ തീരുമാനം ഉത്തരവായി മാറി
കഞ്ചിക്കോട് മദ്യ കമ്പനി വിവാദം: യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതം, പൊലീസിനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Published on

പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണശാല തുടങ്ങാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ വലിയ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ, പ്രവർത്തകർ ഇതുവരെയും പിരിഞ്ഞുപോകാൻ തയ്യാറായിട്ടില്ല.

ഒയാസിസ് കമ്പനിയുടെ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തിൽ പ്രതിഷേധിച്ച് ആണ് ഈ മാർച്ച്. രൂക്ഷമായ ജല പ്രതിസന്ധിയുള്ള നാടാണ് പാലക്കാട്. പണം കൊടുത്തു കുടിവെള്ളം വാങ്ങുന്ന നാട്ടിൽ കോടാനുകോടി ലിറ്റർ ജലം എടുത്ത് മദ്യമാക്കി മാറ്റാൻ അനുമതി നൽകി. 24 മണിക്കൂർ പോലും എടുക്കാതെ മന്ത്രിസഭാ തീരുമാനം ഉത്തരവായി മാറി. വയനാട് പുനരധിവാസം ഉത്തരവാകാൻ 16 ദിവസം എടുത്തുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

യുഡിഎഫ് ചെയ്തതിനേക്കാൾ വലിയ പ്രചണ്ട പ്രചരണമാണ് സിപിഎം പാലക്കാട് നടത്തിയത്. മൂന്നാം സ്ഥാനത്ത് ആകുമെന്ന് ഉറപ്പുള്ള തെരഞ്ഞെടുപ്പിൽ പോലും ലാവിഷ് ആയി പ്രചാരണം നടത്തിയത് മദ്യനിർമാണ കമ്പനിയയാ ഒയാസിസ് നൽകിയ പണം ഉപയോഗിച്ച് ആണ്. പാലക്കാട് മണ്ഡലത്തിൽ സിപിഎമ്മിന്റെ ചീഫ് പാർട്ണർ ആയിരുന്നു ഒയാസിസെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com