
കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിലെ 40 ഓളം വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. വിദ്യാർഥികളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം.