മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായ പ്രധാനമന്ത്രി; മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് കാന്തപുരം എ.പി. അബൂബക്കര്‍

പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ വളര്‍ച്ചയ്ക്കും, ഉന്നമനത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തി.
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായ പ്രധാനമന്ത്രി; മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് കാന്തപുരം എ.പി. അബൂബക്കര്‍
Published on


മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. മറ്റു പ്രധാനമന്ത്രിമാരില്‍ നിന്നും വ്യത്യസ്തനായ പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ്ങെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

മന്‍മോഹന്‍ സിങ് ഭരണഘടന സംരക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയ വ്യക്തിയാണ്. പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ വളര്‍ച്ചയ്ക്കും, ഉന്നമനത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തി. പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ സച്ചാര്‍ കമ്മീഷനെ നിയമിച്ചു. മന്‍മോഹന്‍ സിങ് രാജ്യത്തെ ജനങ്ങളെ ഒരുപോലെ കണ്ട ഭരണാധികാരിയാണെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച രാത്രിയോടെയാണ് മന്‍മോഹന്‍ സിങ് അന്തരിച്ചത്. ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രിയങ്ക ഗാന്ധിയും മറ്റു നേതാക്കളും വൈകുന്നേരത്തോടെ എയിംസില്‍ എത്തിയിരുന്നു.

മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ ലോക നേതാക്കളടക്കമുള്ളവര്‍ അനുശോചനം അറിയിച്ചിരുന്നു. 33 വര്‍ഷത്തെ കാലയളവിനു ശേഷം 2024 ഏപ്രിലിലാണ് അദ്ദേഹം രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ സമീപ വര്‍ഷങ്ങളില്‍ മന്‍മോഹന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ശില്പിയായിരുന്നു മന്‍മോഹന്‍ സിങ്. പി.വി. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ കേന്ദ്ര ധനമന്ത്രിയായിരുന്നു. ശേഷം 1991 ഒക്ടോബറില്‍ അദ്ദേഹം രാജ്യസഭയിലെത്തി. പിന്നാലെ ഇന്ത്യയുടെ 24-ാം പ്രധാനമന്ത്രി പദത്തിലേക്കുയര്‍ന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com