fbwpx
വിദേശജോലി വാഗ്ദാനം ചെയ്ത് കാർത്തിക തട്ടിയത് 20 കോടി രൂപ; ഇതുവരെ രജിസ്റ്റർ ചെയ്തത് 40 കേസുകള്‍
logo

ന്യൂസ് ഡെസ്ക്

Posted : 05 May, 2025 10:08 AM

പണം തിരികെ ചോദിച്ചവരെ കാർത്തിക ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി

KERALA


മോഡലും ഡോക്ടറുമായ കാർത്തിക പ്രദീപ് വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 20 കോടിയിലധികം രൂപ. പണം തിരികെ ചോദിച്ചവരെ കാർത്തിക ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. ഇവരുടെ കൺസൾട്ടൻസി കമ്പനി 'ടേക്ക് ഓഫി'നെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 40 പരാതികളാണ് ലഭിച്ചത്.


യുകെ, ഓസ്ട്രേലിയ, ജർമനി അടക്കമുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് കാർത്തിക പ്രദീപ് തട്ടിപ്പ് നടത്തിയത്. യുക്രെയ്നിൽ ഡോക്ടർ ആണെന്നായിരുന്നു ജോലി തേടിയെത്തിയവരോട് ഇവർ പറഞ്ഞിരുന്നത്. എന്നാൽ എംബിബിഎസ് പൂർത്തിയാക്കിയിട്ടുണ്ടോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ സോഷ്യൽ മീഡിയ വഴിയും ഫ്ലക്‌സ് ബോർഡുകളിലും നൽകിയിരുന്നു. ജോലിക്കായി പണം നൽകി ജോലി കിട്ടാതായതോടെ പണം തിരികെ ചോദിച്ചവരെ കാപ്പാ കേസ് പ്രതികളെയും ക്വട്ടേഷൻ സംഘങ്ങളെയും ഉപയോഗിച്ചാണ് കാർത്തിക ഭീഷണിപ്പെടുത്തിയിരുന്നതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.


Also Read: "പറ്റിച്ചു ജീവിക്കാനേ അറിയുള്ളു, അത് എന്റെ മിടുക്ക്"; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കാർത്തിക പ്രദീപ്


പണം നഷ്ടപ്പെട്ടവരെ കാർത്തിക ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. എനിക്ക് പറ്റിച്ചു ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങൾ നിന്ന് തരുന്നത് എന്തിനാണെന്നും കാർത്തിക പരാതിക്കാർക്കയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നു.


Also Read: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കാർത്തിക പ്രദീപ് തട്ടിയെടുത്ത പണം ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചെന്ന് കണ്ടെത്തൽ


ലഹരി സംഘങ്ങൾക്ക് പണം കൈമാറിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. കാർത്തികയുടെ ലഹരി ബന്ധത്തിൽ അന്വേഷണം ശക്തമാക്കുമെന്ന് എറണാകുളം സെൻട്രൽ പൊലീസ്. കാർത്തിക പ്രദീപ് മോഡലിങ്ങിൻ്റെ മറവിലും തട്ടിപ്പ് നടത്തിയിരുന്നതായാണ് സൂചന. ഇരുപത്തിയഞ്ചുകാരിയായ കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലെ താരമാണ്. കാർത്തികയുടെ റീൽസിനും വീഡിയോകൾക്കുമെല്ലാം സിനിമാ താരങ്ങൾ അടക്കമുളളവരാണ് ആരാധകർ.

KERALA
മുതിർന്ന നേതാക്കൾ പക്വത കാണിക്കണം, യുവാക്കളുടെ വിമർശനം താങ്ങാനുള്ള ശേഷി പാർട്ടിക്കില്ല; രാഹുൽ മാങ്കൂട്ടത്തിൽ
Also Read
user
Share This

Popular

KERALA
KERALA
ഇനി പൊടിപൂരം! തെക്കേ ഗോപുരവാതിൽ തുറന്നെഴുന്നള്ളി നെയ്തലക്കാവിലമ്മ; തൃശൂർ പൂരത്തിന് ആവേശോജ്വലമായ വിളംബരം