"അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നു"; KCAയ്‌ക്കെതിരെ ശശി തരൂരിൻ്റെ രൂക്ഷവിമർശനം

മുഷ്താഖ് അലി-വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റുകള്‍ക്കിടയിലുള്ള പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് കെസിഎയ്ക്ക് സഞ്ജു മുന്‍കൂട്ടി കത്തെഴുതിയിരുന്നുവെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി
"അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നു"; KCAയ്‌ക്കെതിരെ ശശി തരൂരിൻ്റെ രൂക്ഷവിമർശനം
Published on

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്നായിരുന്നു തരൂരിന്റെ ആരോപണം. ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

മുഷ്താഖ് അലി-വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റുകള്‍ക്കിടയിലുള്ള പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് കെസിഎയ്ക്ക് സഞ്ജു മുന്‍കൂട്ടി കത്തെഴുതിയിരുന്നുവെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും കേരള ടീമില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കി. ഇത് ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കാൻ കാരണമായെന്നും എക്സിൽ തരൂര്‍ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലെത്തിയെങ്കിലും ഏകദിന പരമ്പരക്കുള്ള ടീമിലും സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി കെ എല്‍ രാഹുലും റിഷഭ് പന്തുമാണ് ഇടം നേടിയത്.


ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം:  രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com