fbwpx
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അനിൽ അംബാനിയുടെ കമ്പനിയിൽ കോടികൾ നിക്ഷേപിച്ചു; അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Jan, 2025 11:39 AM

ആർസിഎഫ്എൽ എന്ന അനിൽ അംബാനിയുടെ കമ്പനിയിലാണ് നിക്ഷേപിച്ചതെന്നും വിഡി സതീശൻ ആരോപിച്ചു

KERALA


കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അനിൽ അംബാനിയുടെ കമ്പനിയിൽ കോടികൾ നിക്ഷേപിച്ചു. കേരളത്തിലെ എംഎസ്എംഇ വ്യവസായി വായ്പ നൽകാൻ രൂപീകരിച്ചതാണ് ഈ സ്ഥാപനം. 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചു. ആർസിഎഫ്എൽ എന്ന അനിൽ അംബാനിയുടെ കമ്പനിയിലാണ് നിക്ഷേപിച്ചതെന്നും വിഡി സതീശൻ ആരോപിച്ചു. 2015 മുതൽ അനിൽ അംബാനിയുടെ വ്യവസായം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.


ALSO READ: IMPACT | പുന്നയൂർക്കുളത്ത് എസ്‌സി കുടുംബത്തെ ജപ്തി ചെയ്തു കുടിയിറക്കിയ സംഭവം: കിടപ്പാടം വീണ്ടെടുത്തു നൽകി നാട്ടുകാർ


വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കമ്പനിയിലേക്ക് ഇത്ര വലിയ തുക നിക്ഷേപിച്ചത് എന്ത് അടിസ്ഥാനത്തിലാണ്. ഗുരുതരമായ അഴിമതിയാണ് ഇതെന്നും, സർക്കാർ മറുപടി പറയണമെന്നും വി.ഡി. സതീശൻ പറഞ്ഞു.


ALSO READ: "അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവ്"; നവകേരളം കെട്ടിപ്പടുക്കാൻ മന്നത്ത് പത്മനാഭന്റെ ഓർമകൾ കരുത്താകട്ടെ: മുഖ്യമന്ത്രി


KERALA
"ഒരുമിച്ച് നിൽക്കുന്ന കേഡർ കേരളമല്ലാതെ മറ്റൊന്നില്ല"; യാത്രയയപ്പ് ചടങ്ങിൽ ശാരദാ മുരളീധരൻ
Also Read
user
Share This

Popular

IPL 2025
WORLD
WORLD
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാതിർത്തി അടച്ചു