സൈബർ കുറ്റകൃത്യങ്ങൾ തടയൽ; കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പുരസ്കാരം

‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്
സൈബർ കുറ്റകൃത്യങ്ങൾ തടയൽ; കേരളത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പുരസ്കാരം
Published on


സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്.

‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 10ന് ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം സമ്മാനിക്കും.

രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം റാങ്ക് കേരളത്തിന് അടുത്തിടെ ലഭിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഈ നേട്ടം കൈവരിച്ചത്. 2022ലെ റാങ്കിംഗാണ് ഇപ്പോൾ പുറത്തുവിട്ടത്. ഇതിനുപുറമെ, ഒമ്പത് മേഖലകളിലും കേരളം ഒന്നാമതെത്തി. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് കേരളത്തിൻ്റെ ചരിത്ര നേട്ടം പ്രഖ്യാപിച്ചത്. വ്യവസായ മന്ത്രി പി. രാജീവിന് പിയൂഷ് ഗോയൽ പുരസ്കാരം സമ്മാനിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com