സംസ്ഥാനത്തെ പൊലീസ് സേനക്ക് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ദുരന്തമുഖത്ത് പൊലീസ് കാര്യക്ഷമമായി ഇടപെട്ടു. വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ് സേന സ്വന്തം ജീവൻ നോക്കാതെ ഇടപെട്ടു. രാജ്യം ഇത് അഭിമാനത്തോടെയാണ് നോക്കി കണ്ടത്
രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34ാം സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ പൊലീസ് സേനക്ക് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. കുറ്റാന്വേഷണത്തിൽ മികവ് പുലർത്തി . തെളിയിക്കാത്ത ഒരുപാട് കേസുകൾ തെളയിച്ചു. ദുരന്തമുഖത്ത് പൊലീസ് കാര്യക്ഷമമായി ഇടപെട്ടു. വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ് സേന സ്വന്തം ജീവൻ നോക്കാതെ ഇടപെട്ടു. രാജ്യം ഇത് അഭിമാനത്തോടെയാണ് നോക്കി കണ്ടത്. ക്രമസമാധാന പരിപാലനത്തിൽ സേന നീതിപൂർവ്വം ഇടപെട്ടു. 2018 ,2019 പ്രളയത്തിലും കോവിഡ് മഹാമാരിയിലും സേന നല്ല രീതിയിൽ ഇടപെട്ടുവെന്നും മുഖ്യമന്ത്രി അനുമോദിച്ചു. സംസ്ഥാനത്ത് കൂടുതൽ സൈബർ കേസുകൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. പിങ്ക് പോലീസും മികവാർന്ന രീതിയിലാണ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതൊരു ചെറിയ സംഭവത്തിലും പൊലീസ് സേന കാര്യക്ഷമമായി ഇടപെടുന്നു. തിരുവനന്തപുരത്ത് നിന്നും കുട്ടിയെ കാണാതായ സംഭവത്തിൽ അത് കണ്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൊലീസ് അസോസിയേഷന്‍ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള പൊലീസ് ഓഫീസ് അസോസിയേഷനും , കേരള പൊലീസ് അസോസിയേഷനും സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകളാണ്. കേരളത്തിലെ പൊലീസ് പഴയ കാലത്ത് ഇങ്ങനെ ആയിരുന്നില്ല. ഭരണക്കൂടത്തിൻ്റെ മർദ്ദനോപകരണം ആയിരുന്നു. എന്നാല്‍, അതിൽ നിന്നെല്ലാം മാറ്റം വന്നു. പൊലീസ് കൂടുതൽ ജനകീയമായി. പൗരൻ്റെ അവകാശങ്ങൾ സംരക്ഷിക്കണം. ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് പൊലീസ് സേനയുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ALSO READ: അന്തർ സംസ്ഥാന ബസ്സിൽ എം.ഡി.എം.എ കടത്ത്; കൊല്ലത്ത് ഡ്രൈവർ പിടിയില്‍
സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിക്കുകയാണ്. അതിൽ പൊലീസ് കാര്യക്ഷമമായ ഇടപെട്ടിട്ടുണ്ടോ എന്ന പരിശോധിക്കണം. കുറ്റം ചെയ്തവർ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തണം. പൊലീസിലൂടെ ഒരോ പ്രദേശത്തും സർക്കാറിനെ വിലയിരുത്തുകയാണ്. എന്നാൽ, ക്രമസമാധാന നില തകർന്നെന്ന പ്രചാരണം ചിലർ നടത്തുന്നു. സുന്ഥിര വികസനത്തിന് സമാധാരപരമായ ജീവിതം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാറിൻ്റെ ശ്രദ്ധയിലുണ്ട്. കേരളത്തിൻ്റെ ഖജനാവ് അത്ര മെച്ചപ്പെട്ട സ്ഥിതിയിൽ അല്ല. അംഗങ്ങളുടെ അലവൻസുകൾ മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്ക്കരിക്കുന്നതും സർക്കാരിൻ്റ പരിഗണനയിലാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ അനാവശ്യ കൂട്ടുക്കെട്ട് ഒഴിവാക്കണം. നല്ല ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി. ചുരുക്കം ചിലർ സേനക്ക് ചീത്ത പേരുണ്ടാക്കുന്നു. ഇത് നല്ല രീതിയിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം പേർക്ക് നാണക്കേടാവുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34-–ാം സംസ്ഥാന സമ്മേളനം വടകരയിലാണ് നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി വടകര ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലാണ് സമ്മേളനം ചേരുന്നത്. പ്രതിനിധി സമ്മേളനവും യാത്രയയപ്പ് യോഗവും മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു.