ഷോർട് സർക്ക്യൂട്ടോ, അല്ലെങ്കിൽ ബാറ്ററിയുടെ ഉള്ളിലെ പ്രശ്നമോ, ആകാം അപകടകാരണമെന്നും മന്ത്രി പറഞ്ഞു
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ കഴിഞ്ഞ ദിവസം പുക പടർന്നതിൽ സാങ്കേതികമായ അന്വേഷണം ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊലീസ് അന്വേഷണം ഭാഗമായി ഫോറൻസിക് പരിശോധന നടത്തും. എംആർഐ-യുപിഎസ് റൂമിൽ ഫോറൻസിക് ടീമിൻ്റെ പരിശോധ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
റിപ്പോർട്ട് വരുമ്പോൾ അപകടകാരണം എന്താണ് എന്ന് മനസിലാകുമെന്നും മന്ത്രി പ്രതികരിച്ചു. ഷോർട് സർക്ക്യൂട്ടോ, അല്ലെങ്കിൽ ബാറ്ററിയുടെ ഉള്ളിലെ പ്രശ്നമോ, ആകാം അപകടകാരണമെന്നും മന്ത്രി പറഞ്ഞു. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. യുപിഎസ് റൂമിലെ ഉപകരണങ്ങൾക്ക് 6 മാസം വരെ വാറൻഡി ഉണ്ട്. ഫിലിപ്പ്സ് കമ്പനിയുടെ ഉപകരമങ്ങളാണ് മെഡിക്കൽ കോളേജിൽ ഉപയോഗിക്കുന്നത്.
സംഭവത്തിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒന്ന് അസ്വഭാവിക മരണവുമായി ബന്ധപ്പെട്ടുള്ളതും, മറ്റൊന്ന് തീപിടിത്തവുമായി ബന്ധപ്പെട്ടതുമാണ്. സിസിടിവി ദൃശ്യങ്ങളും, മെഡിക്കൽ കോളേജിലെ രജിസ്റ്ററും പരിശോധിച്ച് പൊലീസ് കേസിൽ സമഗ്രാന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജിൽ ഇന്നലെ 151 രോഗികളാണ് ഉണ്ടായിരുന്നത്. അതിൽ 144 പേർ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സ തുടരുന്നുണ്ട്. 37 വേറെ ആശുപത്രിയിലേക്ക് പോയവരാണ്. കോഴിക്കോട് ജനറൽ ആശുപത്രിയിലേക്കാണ് കൂടുതൽ രോഗികൾ പോയത്. 5 പേരാണ് മെഡിക്കൽ കോളേജിൽ ഇന്നലെ മരിച്ചത്. അതിൽ ഒരാൾ അന്യ സംസ്ഥാനത്ത് നിന്നുള്ളയാളാണ്. ഒരാൾക്ക് 7 മണി മുതൽ കാർഡിയാക് അറസ്റ്റ് ഉണ്ടായിരുന്നു. ഒരാളെ വെൻ്റിലേറ്റർ സഹായത്തോടെ ആണ് കൊണ്ട് പോയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എങ്ങനെയാണു മരണം നടന്നത് എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകും. മറ്റു മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ ടീം ഇത് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. പുക പടർന്നപ്പോൾ സൈറൺ മുഴങ്ങി എന്നാണ് ആശുപത്രിയിൽ ഉണ്ടായിരുന്നവർ പറഞ്ഞത്. 3 ദിവസത്തിന് ഉള്ളിൽ ആശുപത്രി പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ട് വരാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സംഭവത്തിൽ സമഗ്ര അന്വേഷണം വേണം; വി.ഡി. സതീശൻ
മെഡിക്കൽ കോളേജിലെ പഴയ അത്യാഹിക വിഭാഗം ഉടൻ സജീകരിക്കും. രോഗികളുടെ ചെലവ് സംബന്ധിച്ച് ആശുപത്രികളുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. ചികിത്സ നിഷേധിക്കുന്നില്ല, അങ്ങനെ എന്തെങ്കിലും പരാതി വന്നാൽ ഇടപെടുമെന്നും, ചികിത്സ നിഷേധിച്ചാൽ ഹെൽപ്‌ലൈനിൽ ബന്ധപ്പെടാമെന്നും മന്ത്രി അറിയിപ്പ് നൽകി.