ഷാരോണ്‍ വധക്കേസ്; മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു, ഗ്രീഷ്മയുടെ അപ്പീലില്‍ പ്രൊസിക്യൂഷന് ഹൈക്കോടതി നോട്ടീസ്

കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മലകുമാരന്‍ നായർക്കും സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിര്‍മ്മലകുമാരന്‍ നായർക്ക് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു.
ഷാരോണ്‍ വധക്കേസ്; മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു, ഗ്രീഷ്മയുടെ അപ്പീലില്‍ പ്രൊസിക്യൂഷന് ഹൈക്കോടതി നോട്ടീസ്
Published on

പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാം പ്രതി ഗ്രീഷ്മ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഗ്രീഷ്മയുടെ അപ്പീലില്‍ പ്രൊസിക്യൂഷന് ഹൈക്കോടതിയുടെ നോട്ടീസ്. അതേ സമയം കേസിലെ മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. നിര്‍മ്മലകുമാരന്‍ നായര്‍ക്ക് കോടതി ജാമ്യം നല്‍കി.

കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മലകുമാരന്‍ നായർക്കും സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിര്‍മ്മലകുമാരന്‍ നായർക്ക് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു.

ഐപിസി 302 - കൊലപാതകം, ഐപിസി 364- കൊലപാതകത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകല്‍, ഐപിസി 328- ജീവന് ഹാനി ഉണ്ടാക്കുന്ന രീതിയില്‍ വിഷം കൊടുക്കുക, ഐപിസി 203 അന്വേഷണത്തെ വഴിത്തിരിച്ച് വിടുക എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയത്. കേസില്‍ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടിരുന്നു.

ഷാരോൺ എന്ന സുഹൃത്തിനെ ഒഴിവാക്കാൻ പലപ്പോഴായി നടത്തിയ ശ്രമങ്ങളാണ് 2022 ൽ കൊലപാതകത്തിലെത്തി നിന്നത്. ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തിനൽകുന്നത് 2022 ഒക്ടോബര്‍ 14 നാണ്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് 11 ദിവസങ്ങൾക്ക് ശേഷം ഷാരോൺ മരിച്ചു.

കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പലതവണ ജ്യൂസിലടക്കം വിഷംകലര്‍ത്തി ജ്യൂസ് ചലഞ്ച് നടത്തിയും ആദ്യഭര്‍ത്താവ് മരിക്കുമെന്ന അന്ധവിശ്വാസം പറഞ്ഞുമെല്ലാം ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല.ഒടുവിൽ കഷായത്തിൽ വിഷം കലർത്തി നൽകിയാണ് ഷാരോണിനെ ഇല്ലാതാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com