fbwpx
കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മെയ് 29 വരെ മത്സ്യബന്ധനത്തിന് വിലക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 25 May, 2025 05:06 PM

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മെയ് 25 മുതല്‍ മുതൽ 29 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

KERALA

പ്രതീകാത്മക ചിത്രം


കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). നാളെ (26/05/2025) രാത്രി 8.30 വരെ 3.0 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മെയ് 25 മുതല്‍ മുതൽ 29 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനം വിലക്കിയത്.


പ്രത്യേക ജാ​ഗ്രത ആവശ്യമായ പ്രദേശങ്ങൾ:

റെഡ് അലേർട്ട്

കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
കാസർഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ

കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ നാളെ (26/05/2025) രാത്രി 8.30 വരെ 3.0 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

KERALA
കോഴിക്കോട് കോടഞ്ചേരിയിൽ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ കുട്ടികൾ ഷോക്കേറ്റ് മരിച്ചു
Also Read
user
Share This

Popular

KERALA
KERALA
സിപിഐഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്ന വാർത്ത; മലയാള മനോരമയ്ക്കെതിരെ നിയമ നടപടി ആരംഭിച്ച് എം.വി. ഗോവിന്ദൻ