fbwpx
കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിർദേശം
logo

ന്യൂസ് ഡെസ്ക്

Last Updated : 23 May, 2025 05:21 PM

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നല്‍കി

KERALA


സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. നാളെ രാത്രി എട്ടര വരെയാണ് മുന്നറിയിപ്പ്.


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (24/05/2025) രാവിലെ 08.30 വരെ 0.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്ത് നാളെ (24/05/2025) രാത്രി 08.30 വരെ കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ) കാസർഗോഡ് (കുന്നത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിൽ 2.1 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി തീരത്ത് നാളെ (24/05/2025) രാവിലെ 05.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നല്‍കി.


Also Read: വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്


വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്ന് വടക്കന്‍ കേരളത്തിലെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും.



നാളെ കണ്ണൂരും കാസര്‍ഗോഡും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇരു ജില്ലകളിലും നാളെ റെഡ് അലേര്‍ട്ട് ആണ്. ഇതുകൂടാതെ നാളെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഈ ജില്ലകള്‍ക്ക് പുറമെ പത്തനംതിട്ടയിലും റെഡ് അലേര്‍ട്ട് ആണ്.

BOLLYWOOD MOVIE
കങ്കണ റണാവത്ത് രാജ്യത്തെ മികച്ച അഭിനേതാക്കളില്‍ ഒരാള്‍: രാജ്കുമാർ റാവു
Also Read
user
Share This

Popular

WORLD
BOLLYWOOD MOVIE
WORLD
ആപ്പിളിന് ട്രംപിന്‍റെ താരിഫ് ഭീഷണി; ഐഫോണുകള്‍‌ യുഎസിന് പുറത്ത് നിർമിച്ചാൽ 25 ശതമാനം ഇറക്കുമതി തീരുവ