വിശന്നപ്പോള്‍ ഒന്ന് ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതാണ്; ഇവിടെയുണ്ട് കലോത്സവ നഗരിയിലെ ഒരു വെറൈറ്റി കോംബോ

കലോത്സവ നഗരിയില്‍, അനന്തപുരിയില്‍ എത്തിയപ്പോള്‍ കണ്ടത് വെറൈറ്റി ആയിട്ടുള്ള ഒരു കോംബോയാണ്.
വിശന്നപ്പോള്‍ ഒന്ന് ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതാണ്; ഇവിടെയുണ്ട് കലോത്സവ നഗരിയിലെ ഒരു വെറൈറ്റി കോംബോ
Published on


വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതാണ് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ഷീനയും ക്യാമറാമാന്‍ ജ്യോതിഷും. അവരുടെ യാത്ര ഒന്നു കണ്ടലോ. ഒപ്പം തിരുവനന്തപുരത്തിന്റെ സ്‌പെഷ്യല്‍ രുചിയും.

പുട്ടും കടലയും, പഴംപൊരിയും ബീഫും, പൊറോട്ടയും ബീഫും തുടങ്ങി പലവിധ കോംബോകളുണ്ട്. കലോത്സവ നഗരിയില്‍, അനന്തപുരിയില്‍ എത്തിയപ്പോള്‍ കണ്ടത് വെറൈറ്റി ആയിട്ടുള്ള ഒരു കോംബോയാണ്. അത് എന്താണെന്നല്ലേ... ദോശയും ഓംലെറ്റും രസവടയും പപ്പടവും. ഇങ്ങനെ ഒരു കോംബിനേഷന്‍ ആദ്യമായാണ് കഴിക്കുന്നത്.

കലോത്സവ വേദിയായ കോട്ടണ്‍ഹില്‍സ് സ്‌കൂളിന്റെ തൊട്ട് മുന്നിലെ ഒരു അടാര്‍ തട്ടുകടയില്‍ നിന്നാണ് ഈ വെറൈറ്റിയായ ഭക്ഷണങ്ങള്‍ ഒക്കെ കഴിച്ചത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com