ശബ്ദത്തിലൂടെ കലോത്സവം ആസ്വദിക്കുന്ന സുഗുണന്‍ മാഷ്

കലോത്സവ വേദിയിലെ ഓരോ ചലനങ്ങളും അദ്ദേഹത്തിന്റെ ചെവി പിടിച്ചെടുക്കും. കുട്ടികളുടെ ചിരി, കളിപ്പാട്ടങ്ങളുടെ ഒച്ച, മത്സരത്തിനായുള്ള ഒരുക്കം എല്ലാത്തിന്റെയും താളം മാഷ് ആസ്വദിക്കുന്നു...
ശബ്ദത്തിലൂടെ കലോത്സവം ആസ്വദിക്കുന്ന സുഗുണന്‍ മാഷ്
Published on

സംസ്ഥാന സ്കൂൾ കലോത്സവ വേദിയായ എംടി-നിളയില്‍ മോഹിനിയാട്ടം കുട്ടികൾ നിർത്താവിഷ്ക്കാരം ഒരുക്കുമ്പോൾ ചുവടുകൾക്ക് താളം പിടിച്ച് സദസില്‍ ഒരാളിരുപ്പുണ്ടായിരുന്നു. സു​ഗുണൻ മാഷ്. വേദിയിലെ താളം മുഴുവൻ ഹൃദയത്തിലാണ് അദ്ദേഹം ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്.

കൊല്ലം ജില്ലയിലെ കരുനാ​ഗപ്പള്ളിയില്‍ തഴവ സ്വദേശിയാണ് സു​ഗുണൻ. ചവറ ശങ്കരമം​ഗലം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാ​ഗം സോഷ്യൽ സയൻസ് അധ്യാപകന്‍."ഞാൻ ശബ്ദത്തിലൂടെയാണ് കാര്യങ്ങളൊക്കെ മനസിലാക്കാൻ ശ്രമിക്കുന്നത്. കാഴ്ചയുടെ ആ ആസ്വാദ്യത കുറയുമെങ്കിലും കേൾവിയിലൂടെ പരമാവധി ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്", സു​ഗുണൻ മാഷ് പറയുന്നു. മാഷ് വെറുതെ പറയുന്നതല്ല. കലോത്സവ വേദിയിലെ ഓരോ ചലനങ്ങളും അദ്ദേഹത്തിന്റെ ചെവി പിടിച്ചെടുക്കും. കുട്ടികളുടെ ചിരി, കളിപ്പാട്ടങ്ങളുടെ ഒച്ച, മത്സരത്തിനായുള്ള ഒരുക്കം എല്ലാത്തിന്റെയും താളം മാഷ് ആസ്വദിക്കുന്നു. ആ കേട്ട 'കാഴ്ചകൾ' അത്രയും അദ്ദേഹം മാറോടക്കി പിടിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com