
കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹന അപകടത്തിൽ കേരളവിഷൻ ടെക്നീഷ്യൻ ധനേഷും കുടുംബവും മരിച്ചു. സുൽത്താൻബത്തേരി മലവയൽ സ്വദേശി ധനേഷ് മോഹൻ, ഭാര്യ അഞ്ജു, ഇവരുടെ രണ്ടു വയസ്സുള്ള മകൻ വിച്ചു എന്നിവരാണ് മരിച്ചത്. അഞ്ജുവും കുടുംബവും സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയതായിരുന്നു കുടുംബം. ടിപ്പർ ലോറി ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. ഇവരുടെ മൃതദേഹം ഗുണ്ടൽപേട്ട ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.