
ആലപ്പുഴ ജിംഖാന തന്റെ അനുഭവത്തില്‍ നിന്നുണ്ടായ സിനിമയാണെന്ന് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖാലിദ് റഹ്‌മാന്‍ ഇക്കാര്യം പറഞ്ഞത്. ബോക്‌സിങ് പണ്ട് മുതലെ ഇഷ്ടമുള്ള സ്‌പോര്‍ട്ടാണെന്നും ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.
'ഇത് ഒരു ഹോളിവുഡ് സിനിമ കണ്ടതിന് ശേഷം പ്രചോദനം ഉള്‍ക്കൊണ്ട് ഞാന്‍ നിര്‍മിച്ച സിനിമയല്ല. ചെറുപ്പത്തില്‍ എനിക്കുണ്ടായ ഒരു അനുഭവത്തില്‍ നിന്ന് ഉണ്ടായ ഒരു ഐഡിയയാണിത്. ഞാനും എന്റെ കുറച്ച് സുഹൃത്തുക്കളും ചേര്‍ന്ന് ഹയര്‍ സെക്കന്‍ഡറി സമയത്ത് ബോക്‌സിങ് പഠിക്കാന്‍ പോയിരുന്നു. ഒരു ഹോബി എന്ന നിലയ്ക്കാണ് പോയത്. അതുകൊണ്ട് തന്നെ എനിക്ക് അന്ന് തൊട്ട് ആ സ്‌പോര്‍ട്ടിനോട് ഒരു ഇഷ്ടമുണ്ട്. ആ അനുഭവങ്ങളാണ് സിനിമയാക്കാന്‍ എന്നെ പ്രേരിപ്പിച്ചത്', എന്നാണ് ഖാലിദ് റഹ്‌മാന്‍ പറഞ്ഞത്.
ഏപ്രില്‍ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി U/A സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോമഡി, ആക്ഷന്‍, ഇമോഷന്‍ എന്നിവ കലര്‍ന്ന ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെറായി എത്തുന്ന ചിത്രത്തിന്റെ സിനിമയുടെ ഓള്‍ കേരള ബുക്കിങ്, ഓണ്‍ലൈന്‍ സൈറ്റുകളില്‍ ആരംഭിചിരിക്കുന്നു.
പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്‌സിന്‍ പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ്: ചാര്‍ളി & ദ ബോയ്‌സ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനില്‍കുമാര്‍, ഡിസ്ട്രിബൂഷന്‍: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.