fbwpx
'ഭിന്നതയില്ല, ഖാസി ഫൗണ്ടേഷൻ സമസ്തയ്ക്ക് എതിരല്ല'; സാമുദായിക ഐക്യമാണ് പ്രധാനമെന്ന് ലീഗ്-സമസ്ത നേതാക്കള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Nov, 2024 10:52 PM

കോഴിക്കോട് ചേർന്ന ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് യോഗത്തിനിടെയായിരുന്നു നേതാക്കളുടെ പ്രതികരണം

KERALA


ഖാസി ഫൗണ്ടേഷൻ വിവാദ പരാമർശത്തിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ തള്ളി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഖാസി ഫൗണ്ടേഷൻ സമസ്തക്ക് എതിരല്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി. സമസ്തയുമായി നല്ല ബന്ധമെന്ന് പാണക്കാട് സാദിഖലി തങ്ങളും പ്രതികരിച്ചു. കോഴിക്കോട് ചേർന്ന ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് യോഗത്തിനിടെയായിരുന്നു നേതാക്കളുടെ പ്രതികരണം.

ഖാസി ഫൗണ്ടേഷൻ സമസ്തയ്ക്ക് എതിരല്ലെന്ന് പറഞ്ഞ ജിഫ്രി തങ്ങൾ , അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമെന്നും എല്ലാ പ്രശ്നങ്ങളും സമസ്ത തന്നെ പരിഹരിക്കുമെന്നും പറഞ്ഞു. സമസ്തയുമായി ഭിന്നതയില്ലെന്നും സാമുദായിക ഐക്യമാണ് പ്രധാനമെന്നും മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും വ്യക്തമാക്കി.

Also Read: ചില വാർത്തകളിലൂടെ പുറത്തുവരുന്നത് എൻ്റെ പ്രതികരണമല്ല, പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ പറയും: പി.പി. ദിവ്യ

ഉമർ ഫൈസി മുക്കം, അബ്ദു സമദ് പൂക്കോട്ടൂർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിനിടെയായിരുന്നു നേതൃത്വത്തിന്‍റെ നിലപാട് വ്യക്തമാക്കൽ. ഇതിനിടെ യോഗം നടന്ന സമസ്ത ഓഫീസിന് മുന്നിൽ ഉമർ ഫൈസി മുക്കത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. സമസ്ത പ്രവർത്തകരുടേത് എന്ന പേരിൽ സ്ഥാപിച്ച ബോർഡ് പിന്നീട് നീക്കി.

എടവണ്ണപ്പാറയില്‍ സമസ്ത മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് മൗലീദ് കോണ്‍ഫറന്‍സില്‍ ഉമര്‍ ഫൈസി, പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാസി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തതിലായിരുന്നു ഉമർ ഫൈസി മുക്കത്തിന്‍റെ വിമർശനം . സാദിഖലി തങ്ങൾ ഖാസിയാകാൻ യോഗ്യനല്ലെന്ന ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവനയെ തുടർന്നാണ് വിവാദങ്ങൾ ഉടലെടുത്തത്. സാദിഖലി തങ്ങൾ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തിയിരുന്നു. സിഐസി(കോർഡിനേഷൻ ഓഫ് ഇസ്‌ലാമിക്‌ കോളേജസ്) വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകൾ ഉണ്ടാക്കുന്നുവെന്നും, കരുതിയിരിക്കുന്നത് നല്ലതാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞിരുന്നു.

KERALA
ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട 32 കേസുകളിൽ അന്വേഷണം നടത്തി: അന്വേഷണപുരോഗതി ഹൈക്കോടതിയെ അറിയിച്ച് എസ്ഐടി
Also Read
user
Share This

Popular

WORLD
KERALA
WORLD
സിറിയയിലെ ആഭ്യന്തര സംഘര്‍ഷം: 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; കുടുങ്ങിക്കിടക്കുന്നവര്‍ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ നിര്‍ദേശം