fbwpx
പരാതിക്കാരൻ ശല്യക്കാരനായ വ്യവഹാരി; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിബിഐ അന്വേഷണം നിയമവിരുദ്ധമെന്ന് കെ.എം. എബ്രഹാം സുപ്രീം കോടതിയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 29 Apr, 2025 01:41 PM

അഴിമതി നിരോധന നിയമം അനുസരിച്ചുള്ള അന്വേഷണം സംസ്ഥാന വിഷയമാണ്. മതിയായ കാരണങ്ങളില്ലാതെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ല.

NATIONAL

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിബിഐ അന്വേഷണം നടത്തുന്നത് നിയമ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം സുപ്രീം കോടതിയിൽ ' ''മുന്‍കൂര്‍ പ്രൊസിക്യൂഷന്‍ അനുമതി ഇല്ലാതെ സിബിഐക്ക് അന്വേഷിക്കാനാവില്ല.
ഹൈക്കോടതിയുടെ അന്വേഷണ നിര്‍ദ്ദേശം ഇക്കാര്യം പരിഗണിക്കാതെയാണെന്നും കെ എം എബ്രാഹം കോടതിയെ അറിയിച്ചു.


കേസിൽ പരാതിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ശല്യക്കാരനായ വ്യവഹാരിയാണ്. ഈ ചരിത്രം പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്നും കെഎം എബ്രഹാമിൻ്റെ ഹർജിയിൽ പറയുന്നു. ത്വരിത അന്വേഷണ റിപ്പോര്‍ട്ടില്‍ തൃപ്തിയില്ലെങ്കില്‍ തുടരന്വേഷണത്തിന് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കാമായിരുന്നുവെന്നും ഹർജിയിൽ പറയുന്നു


അഴിമതി നിരോധന നിയമം അനുസരിച്ചുള്ള അന്വേഷണം സംസ്ഥാന വിഷയമാണ്. മതിയായ കാരണങ്ങളില്ലാതെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ല. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചാണ് സിബിഐ അന്വഷിക്കണമെന്ന് ഉത്തരവ്. ഉന്നത സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥനെന്നത് സിബിഐ അന്വേഷണത്തിന് മതിയായ കാരണമല്ല.


AlsoRead; വിഴിഞ്ഞം കമ്മീഷനിങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; ഇടതുപക്ഷത്തിന് സങ്കുചിത മനോഭാവമെന്ന് എം. വിൻസൻ്റ് എംഎൽഎ


സഹോദരങ്ങള്‍ കൂടി ഉടമകളായ ഷോപ്പിംഗ് കോംപ്ലക്‌സ് അനധികൃത സ്വത്തല്ല. പരാതിക്കാരനായ പൊതു പ്രവർത്തകൻ ജോമോന്‍ പുത്തന്‍ പുരയ്ക്കൽ ഹര്‍ജി നൽകിയതിന് കാരണം പകയാണെന്നും കെ. എം എബ്രഹാം പറഞ്ഞു.


പരാതിക്കാരനെതിരെ നേരത്തെ നിയമ നടപടി സ്വീകരിച്ചിരുന്നു.ഇതാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ '
വിജിലന്‍സ് പരിശോധിച്ചത് 2009 മുതല്‍ 2015 വരെയുള്ള വരുമാനമാണ്. 2000 മുതല്‍ 2009 വരെയുള്ള വരുമാനം കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഹർജിയിൽ പറയുന്നു.

KERALA
പുലിപ്പല്ല് കേസ്; റാപ്പർ വേടനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
Also Read
user
Share This

Popular

KERALA
KERALA
പുലിപ്പല്ല് കേസ്; റാപ്പർ വേടനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും