സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു
ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ഈ ആഴ്‌ചയിൽ തന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന് കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ALSO READ: പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, നിയമോപദേശം തേടിയത് ടെർമിനേറ്റ് ചെയ്യാൻ: വീണ ജോർജ്
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഓണത്തിൻ്റെ ഭാഗമായി മൂന്നു ഗഡു വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിരുന്നു. 32,100 കോടിയോളം രൂപയാണ് ക്ഷേമപെൻഷനായി വിതരണം ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.