നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു.
ഐപിഎല്ലിലെ ആവേശകരമായ മറ്റൊരു ഹൈ സ്കോറിങ് മത്സരത്തിൽ രാജസ്ഥാനെ ഒരു റണ്ണിന് വീഴ്ത്തി കെകെആർ. മറുപടി ബാറ്റിങ്ങിനെത്തിയ രാജസ്ഥാൻ റോയൽസിന് 7 വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 95 റൺസെടുത്ത റിയാൻ പരാഗും 29 റൺസെടുത്ത ഹെറ്റ്മെയറും 34 റൺസെടുത്ത ജയ്സ്വാളും 25 റൺസെടുത്ത ശുഭം ദുബെയും തിളങ്ങിയെങ്കിലും ജയം തുണച്ചത് കൊൽക്കത്തയെ ആയിരുന്നു. ജേതാക്കൾക്കായി മൊയീൻ അലിയും വരുൺ ചക്രവർത്തിയും ഹർഷിത് റാണയും രണ്ട് വീതം വിക്കറ്റെടുത്തു.
നേരത്തെ വാലറ്റക്കാരനായെത്തി കൊടുങ്കാറ്റായ ആന്ദ്രെ റസലിൻ്റെ (57) മികവിലാണ് രാജസ്ഥാൻ റോയൽസിന് മുന്നിൽ 207 റൺസിൻ്റെ വിജയലക്ഷ്യം കൊൽക്കത്ത ഉയർത്തിയത്. 25 പന്തിൽ നിന്ന് ആറ് പടുകൂറ്റൻ സിക്സറുകളും നാല് ബൗണ്ടറികളും ഉൾപ്പെടെയാണ് റസൽ ടീം സ്കോർ 200 കടത്തിയത്. കെകെആർ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു.
ഓപ്പണർ റഹ്മത്തുള്ള ഗുർബാസ് (25 പന്തിൽ 354), അജിൻക്യ രഹാനെ (24 പന്തിൽ 30), ആങ്കൃഷ് രഘുവംശി (31 പന്തിൽ 44), റിങ്കു സിങ് (6 പന്തിൽ 19) എന്നിവരും കൊൽക്കത്തയ്ക്കായി തിളങ്ങി.
ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ കൊൽക്കത്ത നായകൻ രഹാനെ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹോം ഗ്രൗണ്ടിൻ്റെ ആനുകൂല്യം മുതലെടുത്ത് തകർത്തടിക്കുന്ന ടീമിനെയാണ് ഇന്ന് കാണാനായത്. മൂന്നോവറിൽ 50 റൺസ് വഴങ്ങിയ ആകാശ് മധ്വാളാണ് രാജസ്ഥാൻ ബൗളർമാരിൽ കൂടുതൽ തല്ലുവാങ്ങിയത്.
ALSO READ: ഐപിഎൽ ചരിത്രത്തിലാദ്യം; റൺവേട്ടയിൽ പുതുചരിത്രമെഴുതി കിങ് കോഹ്‌ലി
രാജസ്ഥാൻ നിരയിൽ ഇന്നും സഞ്ജു സാംസൺ കളിക്കാനുണ്ടായിരുന്നില്ല.