യൂട്യൂബിലും കുതിച്ച് തുടരും; 'കൊണ്ടാട്ടം സോങ്' ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്

ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. എംജി ശ്രീകുമാറും രാജലക്ഷ്മിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്
യൂട്യൂബിലും കുതിച്ച് തുടരും; 'കൊണ്ടാട്ടം സോങ്' ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്
Published on



മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ചിത്രത്തിലെ കൊണ്ടാട്ടം എന്ന പാട്ട് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ പാട്ട് യൂട്യൂബില്‍ ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാമതാണ്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. എംജി ശ്രീകുമാറും രാജലക്ഷ്മിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികള്‍. ബ്രിന്ദാ മാസ്റ്ററാണ് ഡാന്‍സ് കോറിയോഗ്രഫി.

ഏപ്രില്‍ 25നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററില്‍ എത്തിയത്. മോഹന്‍ലാലിന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com