കൊയിലാണ്ടിയിൽ മുളക് പൊടി വിതറി പണം തട്ടിയ കേസിൽ ട്വിസ്റ്റ്

സുഹൈൽ, നാദിർ, താഹ എന്നിവർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്
കൊയിലാണ്ടിയിൽ മുളക് പൊടി വിതറി പണം തട്ടിയ കേസിൽ ട്വിസ്റ്റ്
Published on


കോഴിക്കോട് കൊയിലാണ്ടിയിൽ മുളക് പൊടി വിതറി പണം തട്ടിയ കേസിൽ വഴിത്തിരിവ്. പരാതിക്കാരൻ തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. 72 ലക്ഷത്തോളം രൂപ മോഷണം പോയെന്നാണ് കേസ്.

സുഹൈൽ, നാദിർ, താഹ എന്നിവർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നിലവിൽ സുഹൈൽ, നാദിർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. താഹയെ പൊലീസ് പിടി കൂടിയെന്നും സൂചനയുണ്ട്. 67.5 ലക്ഷം രൂപയിൽ 30 ലക്ഷം രൂപ നാദിറിൽ നിന്ന് കിട്ടി.

നേത്തെ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 25 ലക്ഷം രൂപ രണ്ടുപേര്‍ ചേര്‍ന്ന തന്നെ കാറിൽ കെട്ടിയിട്ട ശേഷം കവര്‍ന്നു എന്നായിരുന്നു ഏജൻസി ജീവനക്കാരനായ സൂഹൈൽ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാൽ ഇതെല്ലാം കൂട്ടാളികളോടൊപ്പം ചേര്‍ന്നുള്ള നാടകമാണെന്നാണ് പൊലീസ് പറയുന്നത്.

എലത്തൂർ കാട്ടിൽപ്പീടികയിൽ സ്വകാര്യ ഏജൻസിയിലെ രണ്ടു ജീവനക്കാരെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംശയങ്ങൾ തീര്‍ക്കാൻ നടത്തിയ അന്വേഷണത്തിൽ സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണ് കവര്‍ച്ചയെന്നാണ് വ്യക്തമാകുന്നത്. സുഹൈലും കൂട്ടുപ്രതിയായ താഹയും മറ്റൊരാളും ചേര്‍ന്നാണ് ഈ നാടകം ആസൂത്രണം ചെയ്തത്. കോലാഹലങ്ങൾ അടങ്ങിയാൽ പണം സ്വന്തമാക്കാമെന്ന ധാരണയിലായിരുന്നു കവര്‍ച്ച പദ്ധതിയിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com