fbwpx
ഇതര സംസ്ഥാന തൊഴിലാളികളില്‍ സിന്തറ്റിക്ക് ലഹരി ഉപയോഗത്തില്‍ വര്‍ധന; കോഴിക്കോട് മലയോര മേഖലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Apr, 2025 10:15 AM

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നില്‍ അഥിതി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും

KERALA



കോഴിക്കോടിന്റെ മലയോര മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സിന്തറ്റിക്ക് ലഹരികളുടെ വില്പനയും ഉപയോഗവും വ്യാപകമാകുന്നു. മുക്കം ആനയാംകുന്നില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ക്വാട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചാണ് വില്‍പനയും ഉപയോഗവും. സ്ത്രീകള്‍ ഉള്‍പ്പെടെ സിന്തറ്റിക്ക് ലഹരി ഉപയോഗക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന്.

കേരളത്തില്‍ രാസ ലഹരിയുടെ ഉപയോഗം ഒരു മറയും കൂടാതെ വ്യാപകമാകുന്നതിന്റെ തെളിവുകളാണ് ഈ കാണുന്നത്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നില്‍ അഥിതി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും.


ALSO READ: ശോഭാ സുരേന്ദ്രൻ്റെ തൃശൂരിലെ വീടിനു സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം


ബ്രൗണ്‍ ഷുഗര്‍, MDMA പോലുള്ള മാരക രാസ ലഹരികള്‍ ഇവര്‍ക്കിടയില്‍ സുലഭമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം മലയാളി യുവാക്കളും ഇവിടെ ലഹരി വാങ്ങാന്‍ എത്തുന്നുണ്ട്. പുറമെ നിന്നുളളവര്‍ക്കും പോലീസിനും സംശയം തോന്നാതിരിക്കാന്‍ യുവതികളെയും ലഹരി സംഘത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. കുടുംബമായി താമസിക്കുന്നു എന്ന വ്യാജേന ലഹരി വില്പനയും നടത്തുകയാണ് ലക്ഷ്യം.

ഈ മേഖലകളില്‍ മുന്‍പ് ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ പ്രദേശവാസികള്‍ക്ക് ലഹരി കേന്ദ്രത്തെ കുറിച്ച് അറിവില്ല. ബാറുകളില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നുമാണ് ഈ സംഘം ഉപഭോക്താക്കളെ കണ്ടെത്തുന്നത്. വലയിലാക്കുന്നവരെ സൗഹൃദം നടിച്ച് ക്വാട്ടേഴ്സില്‍ എത്തിക്കുന്നു. അവിടെവെച്ചാണ് ലഹരി ഉപയോഗവും വില്പനയും.


Also Read
user
Share This

Popular

KERALA
NATIONAL
"ആയിരം രൂപയും ആളൂരും"; കുപ്രസിദ്ധി സ്വയം സ്വീകരിച്ച അഭിഭാഷകന്‍