
കോഴിക്കോട് ചങ്ങരോത്ത് മഞ്ഞപ്പിത്തം വ്യാപനം രൂക്ഷം. പ്രദേശത്ത് ഇന്ന് 12 പേര്‍ക്ക് കൂടെ രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 212 ആയി. രണ്ടാംഘട്ട വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് നടപടികളിലേക്ക് കടന്നു.
ആറാം വാര്‍ഡ് ഒഴികെ മറ്റു 18 വാര്‍ഡുകളിലും രോഗ വ്യാപനമുണ്ടായതോടെ ഡിഎംഒ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഇനി മുതല്‍ രോഗ ബാധിതരുടെ പട്ടിക പുറത്തുവിടുക ഡിഎംഒയായിരിക്കും.
രോഗ ഉറവിടം കണ്ടെത്താന്‍ കടകളിൽ നിന്നും ശേഖരിച്ച കുടിവെള്ളത്തിന്റെ പരിശോധന ഫലം അടുത്ത ദിവസം ലഭിക്കും. വെള്ളത്തിലെ ക്ലോറിനേഷന്‍ നടപടികള്‍ എല്ലാ വാര്‍ഡുകളിലും ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 52 കടകളില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നാണ് വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്.
വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മഞ്ഞപ്പിത്തം ബാധിച്ചവരില്‍ കൂടുതലും. പ്രദേശത്ത് മെഡിക്കല്‍ പരിശോധനയും തുടര്‍ന്ന് വരികയാണ്.