fbwpx
കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Mar, 2025 04:43 PM

കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി ഹോട്ടലിൽ വെച്ച് അൽഫാൻ മൗസയെ മർദിച്ചിരുന്നു. വിദ്യാർഥിനിയുടെ ഫോൺ അൽഫാൻ പിടിച്ചു വാങ്ങുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

KERALA

കോഴിക്കോട് ലോ കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. കോഴിക്കോട് കോവൂർ സ്വദേശി അൽഫാൻ ഇബ്രാഹിമിനെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണ് തൃശൂർ സ്വദേശിനിയായ മൗസ ഫാത്തിമയെ വാടക മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.



വിദ്യാർഥിനിയുടെ മരണത്തിന് ശേഷം യുവാവ് ഒളിവിലായിരുന്നു. ഇന്ന് രാവിലെ വയനാട്ടിൽ വച്ചാണ് ചേവായൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അൽഫാൻ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


ALSO READ: എംഎൽഎയ്ക്ക് അപ്രഖ്യാപിത വിലക്ക്; കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുകേഷ് ഇല്ല


കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി ഹോട്ടലിൽ വെച്ച് അൽഫാൻ മൗസയെ മർദിച്ചിരുന്നു. വിദ്യാർഥിനിയുടെ ഫോൺ അൽഫാൻ പിടിച്ചു വാങ്ങുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

NATIONAL
പഞ്ചാബിലെ ഫിറോസ്‌പൂരിൽ പാക് ഡ്രോൺ ബോംബാക്രമണം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്
Also Read
user
Share This

Popular

NATIONAL
WORLD
ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു