തലയണ മുഖത്ത് അമര്‍ത്തിയാണ് മഹമൂദ് അസ്മാബിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അസ്മാബിയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം. പ്രതി അസ്മാബിയുടെ മരുമകൻ മഹമൂദ് പൊലീസ് പിടിയിലായിട്ടുണ്ട്. അസ്മാബിയുടെ സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്നും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ജോലി കഴിഞ്ഞ് എത്തിയ മകൾ അസ്മാബീയെ മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ALSO READ: വിവാദമൊഴിയാതെ നീലപ്പെട്ടിയും, പാതിരാ റെയ്‌ഡും; പ്രതിരോധത്തിലായി യുഡിഎഫ്
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീട്ടമ്മയുടെ ശരീരത്തിൽ നിന്നും ആഭരണങ്ങൾ നഷ്ടപ്പെട്ടതും അതുവരെ അവിടെ ഉണ്ടായിരുന്ന മരുമകൻ മഹമൂദിനെ കാണാതായതുമാണ് സംശത്തിന് ഇടയാക്കിയത്. കൊലപാതകത്തിന് ശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടാനായിരുന്നു മഹമൂദിന്റെ ശ്രമം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പാലക്കാടുനിന്നും പിടി കൂടുകയായിരുന്നു. തലയണ മുഖത്ത് അമര്‍ത്തിയാണ് മഹമൂദ് അസ്മാബിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.