fbwpx
കോൺഗ്രസ്‌ പരാജയപ്പെട്ടാൽ ജീവിക്കാൻ അനുവദിക്കില്ല; തടി വേണോ, ജീവൻ വേണോ എന്ന് ഓർക്കണം: വിമതർക്ക് കെ. സുധാകരൻ്റെ ഭീഷണി
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Oct, 2024 05:29 PM

കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളെ തകർക്കാൻ ചിലർ കരാർ എടുത്തിരിക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു

KERALA


കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. എതിർക്കേണ്ടത് എതിർക്കണം,അടിക്കേണ്ടത് അടിക്കണം കൊടുക്കേണ്ടത് കൊടുക്കണം അതിനു മാത്രമാണ് വിലയുള്ളൂ എന്നായിരുന്നു കെ. സുധാകരൻ്റെ വാദം.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും അതുകൊണ്ട് തടി വേണോ, ജീവൻ വേണോ എന്ന് ഓർക്കണമെന്നുമായിരുന്നു കെ. സുധാകരൻ്റെ ഭീഷണി.

ALSO READ: വയനാട്ടിൽ പ്രചാരണം കൊഴുക്കുന്നു; ചുക്കാൻ പിടിച്ച് പ്രാദേശിക നേതാക്കൾ


സഹകരണ ബാങ്കുകളെ ചിലർ ജീവിക്കാനുള്ള മാർഗമായി മാറ്റുകയാണ്. പാർട്ടി പ്രവർത്തകർക്ക് ജോലി കൊടുക്കാതെ, ഇടതുപക്ഷക്കാരനും ബിജെപിക്കാരനും മാത്രം ജോലി കൊടുക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളെ തകർക്കാൻ ചിലർ കരാർ എടുത്തിരിക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.

NATIONAL
"പ്രിയ പരമോന്നത നേതാവേ...എന്ത് നിബന്ധനയുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ അതിന് സമ്മതിച്ചത്?" മോദിയെ പരിഹസിച്ച് പ്രകാശ് രാജ്
Also Read
user
Share This

Popular

CRICKET
KERALA
കോഹ്‌ലി ഇടഞ്ഞു തന്നെ; ഇന്ത്യൻ ടീം നാഥനില്ലാ കളരിയാകുമോ?