
പാനൂരിലെ ജാനുവിന് ഓണസമ്മാനമായി വെളിച്ചം നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ. വൈദ്യുതി ഇല്ലാത്ത വീട്ടിലേക്ക് ജീവനക്കാർ കൈകോർത്ത് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി.
ALSO READ: "ഓണത്തിന്‍റെ പ്രാധാന്യം ആഘോഷത്തിന്‍റെ പകിട്ടിലല്ല, പ്രത്യാശയുടെ സന്ദേശത്തില്‍; ഓണാശംസകള്‍ നേർന്ന് ഗവർണർ
പാനൂർ മാക്കൂൽ പീടികയിലെ ജാനുവിൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം വരെ മണ്ണെണ്ണ വിളക്കും മെഴുകുതിരിയും മാത്രമായിരുന്നു വെളിച്ചമായുണ്ടായിരുന്നത്. ഒറ്റയ്ക്കാണ് ജാനുവിന്‍റെ താമസം. കഴിഞ്ഞ മാസാവസാനം മാക്കൂൽ പീടിക ഭാഗത്ത് ഇലക്ട്രിക്ക് ലൈനുകൾക്ക് മീതെ അപകടകരമായ രീതിയിൽ ചാഞ്ഞ മരച്ചില്ലകൾ മാറ്റാനെത്തിയപ്പോഴാണ് ജാനുവിന്‍റെ വീട്ടിൽ വൈദ്യുതിയില്ലെന്ന് ഉദ്യോഗസ്ഥർ മനസിലാക്കുന്നത്.
ഓവർസിയർ വി.ദിനേശൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വിവരം കെഎസ്ഇബി ഓഫീസില്‍ അറിയിച്ചു. തുടർന്ന്, ജീവനക്കാർ ചേർന്ന് വീട്ടിൽ വൈദ്യുതിയെത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഈ ഓഫീസില്‍ നിന്നും വിരമിച്ച ലൈൻമാൻ അബ്ദുള്ളയാണ് വീട്ടിലെ വയറിംഗ് ജോലി ഏറ്റെടുത്ത്. അങ്ങനെ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ ജാനുവിന്‍റെ ഒറ്റമുറി വീട്ടില്‍ വൈദ്യുതി വെളിച്ചം തെളിഞ്ഞു.