ഇടുക്കിയിൽ KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം

ബസിൻ്റെ ബ്രേക്ക് പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
ഇടുക്കിയിൽ KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞു;  നാല് മരണം
Published on


ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് മരണം. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത്, ബിന്ദു എന്നിവരാണ് മരണപ്പെട്ടത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 


ഇന്ന് രാവിലെ 6.15ഓടെയാണ് ദുരന്തമുണ്ടാവുന്നത്. ബസ് തഞ്ചാവൂരിൽ നിന്നും മാവേലിക്കരയിലേക്ക് മടങ്ങുകയായിരുന്നു. പുല്ലുപാറയ്ക്ക് സമീപത്തുള്ള വളവിൽ നിന്നും റോഡിൽ നിന്ന് തെന്നി മാറിയ ബസ് താഴ്ചയിലേക്ക് മറിഞ്ഞു.  20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസിൻ്റെ ബ്രേക്ക് പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിനോദസഞ്ചാര സംഘമുൾപ്പെടെ 34 പേരാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരടക്കം ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇന്നലെ പുലർച്ചെയാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്ന് രാവിലെയോടെ മാവേലിക്കര ഡിപ്പോയിൽ തിരിച്ച് എത്തേണ്ടിയിരുന്ന ബസായിരുന്നു. കൊടും വളവുകൾ നിറഞ്ഞ പ്രദേശമായ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ അപകടങ്ങൾ പതിവാണ്. കഴിഞ്ഞദിവസം ശബരിമല തീർഥാടകർ‌ സഞ്ചരിച്ച വാഹനവും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com