fbwpx
പൊതുജനത്തെ വലച്ച് KSRTC പണിമുടക്ക്, 50% ജീവനക്കാർ ജോലിക്കെത്തില്ല; ഡയസ്നോൺ പ്രഖ്യാപിച്ച് സ‍ർക്കാർ
logo

ന്യൂസ് ഡെസ്ക്

Posted : 04 Feb, 2025 06:42 AM

പണിമുടക്ക് സർവീസുകളെ ബാധിക്കാതിരിക്കാൻ താത്കാലിക ജീവനക്കാരുടെ ഉൾപ്പെടെ സേവനം തേടിയിട്ടുണ്ട്

KERALA


കെഎസ്ആര്‍ടിസി ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. രാത്രി 12 മണിയ്ക്ക് ആരംഭിച്ച പണിമുടക്ക് പുരോഗമിക്കുകയാണ്. പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ചാണ് ഐഎൻടിയുസി സംഘടനകളുടെ ഏകദിന പണിമുടക്ക്.


ALSO READ: യാത്രക്കാർ കൈ കാണിച്ചാൽ KSRTC നിർത്തണം; നിർത്താതെ പോയാൽ ടിക്കറ്റിൻ്റെ കാശ് ഡ്രൈവർ തരണമെന്ന് ഗതാഗതമന്ത്രി


പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ നേരത്തെ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പണിമുടക്ക് നേരിടാൻ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്കെത്തുന്നവരെ തടഞ്ഞാൽ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. പണിമുടക്ക് സർവീസുകളെ ബാധിക്കാതിരിക്കാൻ താത്കാലിക ജീവനക്കാരുടെ ഉൾപ്പെടെ സേവനം തേടിയിട്ടുണ്ട്.


ALSO READ: മലപ്പുറത്ത് പതിനെട്ടുകാരി തൂങ്ങിമരിച്ച നിലയിൽ; വിവരമറിഞ്ഞ് ആൺസുഹൃത്ത് ജീവനൊടുക്കാൻ ശ്രമിച്ചു


ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ടിഡിഎഫിൻ്റെ പണിമുടക്ക്.

Also Read
user
Share This

Popular

KERALA
KERALA
"ജമാഅത്തെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റ്; ലെഫ്. കേണല്‍ പദവി പിന്‍വലിക്കണം"; മോഹന്‍ലാലിനെതിരെ ഓർഗനൈസർ