രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെക്കണം എന്ന സമ്മര്‍ദവും ശക്തമാകുകയാണ്
ലൈംഗിക ആരോപണത്തില്‍പ്പെട്ട സംവിധായകന്‍ രഞ്ജിത്തിന് കാലിടറുന്നു. രഞ്ജിത്തിനെതിരെ പൊലീസ് അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന. പ്രാഥമിക അന്വേഷണം നടത്താനാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.
രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിനു പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെക്കണം എന്ന സമ്മര്‍ദവും ശക്തമാകുകയാണ്. വിഷയത്തില്‍ അക്കാദമിയിലെ മറ്റ് അംഗങ്ങള്‍ക്കും രഞ്ജിത്തിനെതിരെ കടുത്ത എതിര്‍പ്പാണുള്ളത്. ഗുരുതരമായ ആരോപണമാണെന്ന് കൗണ്‍സില്‍ അംഗം മനോജ് കാന ചൂണ്ടികാട്ടുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്ന് കമ്മിറ്റിംഗമായ മനോജ് കാന പറഞ്ഞു.
ALSO READ: സജി ചെറിയാൻ്റെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
രഞ്ജിത്തിനെതിരായ പരാതിയില്‍ കേസെടുക്കണമെന്നാണ് മറ്റൊരു അംഗമായ എന്‍. അരുണ്‍ പ്രതികരിച്ചത്. രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ കൂട്ടരാജിക്കൊരുങ്ങാനാണ് മറ്റംഗങ്ങളും തീരുമാനിച്ചിരിക്കുന്നത്.
രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര വ്യക്തമാക്കിയത്.
ALSO READ: സിദ്ദീഖ് കൊടും ക്രിമിനല്‍; ശാരീരികമായി പീഡിപ്പിച്ചു: ആരോപണവുമായി നടി രേവതി സമ്പത്ത്
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്നാണ് എല്‍ഡിഎഫിനുള്ളിലുമുള്ള അഭിപ്രായം. രഞ്ജിത്തിനെ അനുകൂലിച്ച് മന്ത്രി സജി ചെറിയാനടക്കം രംഗത്തെത്തിയതും വിമര്‍ശിക്കപ്പെട്ടിരുന്നു.