കാമുകിയെ ഇംപ്രസ് ചെയ്യാൻ ക്യാമറയുമായി സിംഹക്കൂട്ടിൽ ചാടി;യുവാവിനെ സിംഹം കൊന്നുതിന്നു

രാത്രി ഷിഫ്റ്റിൽ മൃഗശാലയിൽ ജോലിക്കു കയറിയ ഐറിസ്കുലോവ് പുലർച്ചെ അഞ്ചുമണിക്കാണ് ഇയാൾ സിംഹത്തിന്റെ കൂട്ടിൽ കയറിയത്.കയ്യിൽ ക്യാമറയുമായി ഇയാൾ എത്തിയപ്പോൾ മൂന്ന് സിംഹങ്ങൾ കൂട്ടിലുണ്ടായിരുന്നു.
കാമുകിയെ ഇംപ്രസ് ചെയ്യാൻ ക്യാമറയുമായി സിംഹക്കൂട്ടിൽ ചാടി;യുവാവിനെ സിംഹം കൊന്നുതിന്നു
Published on
Updated on


കാമുകിമാരുടെ മുൻപിൽ ഷൈൻ ചെയ്യാൻ അൽപം സാഹസമൊക്കെ ഏതൊരു കാമുകനും ചെയ്യും. അത് സാധാരണയാണ്. എന്നാൽ അതി സാഹസത്തിന് മുതിർന്നാൽ ചിലപ്പോൾ അപകടത്തിലാകാനും സാധ്യതയുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കാമുകിയുടെ മുൻപിൽ ഷൈൻ ചെയ്യാൻ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ സിംഹം ആക്രമിച്ചു കൊലപ്പെടുത്തി.

ഉസ്ബെക്കിസ്ഥാനിലെ പാർക്കൻ്റിലെ ഒരു സ്വകാര്യ മൃഗശാലയിൽ മൃഗശാലാ സൂക്ഷിപ്പുകാരനാണ് തൻ്റെ കാമുകിയെ ഇംപ്രസ് ചെയ്യാൻ നോക്കി ജീവൻ വെടിഞ്ഞത്. മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 44 -കാരനായ എഫ് ഐറിസ്കുലോവ് ആണ് കൊല്ലപ്പെട്ടത്. കാമുകിയുടെ മുൻപിൽ ആളാകാനാണ് ഇയാൾ ക്യാമറയുമായി സിംഹക്കൂട്ടിൽ കയറിയത് എന്നാണ് റിപ്പോർട്ടുകൾ.


രാത്രി ഷിഫ്റ്റിൽ മൃഗശാലയിൽ ജോലിക്കു കയറിയ ഐറിസ്കുലോവ് പുലർച്ചെ അഞ്ചുമണിക്കാണ് ഇയാൾ സിംഹത്തിന്റെ കൂട്ടിൽ കയറിയത്. കയ്യിൽ ക്യാമറയുമായി ഇയാൾ എത്തിയപ്പോൾ മൂന്ന് സിംഹങ്ങൾ കൂട്ടിലുണ്ടായിരുന്നു. ആദ്യം അവ ഉപദ്രവിക്കുന്ന ലക്ഷണങ്ങൾ ഒന്നും കാണിച്ചില്ലെങ്കിലും പിന്നീട് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.

സിംഹങ്ങളാൽ ചുറ്റപ്പെട്ടിട്ടും, ഐറിസ്‌കുലോവ് വലിയ ആത്മവിശ്വാസത്തോടെയാണ് ആ രംഗങ്ങൾ ക്യാമറയിൽ പകർത്തി കൊണ്ടിരുന്നത്. സിംഹങ്ങളിലൊന്നിനെ ഇയാൾ സിംബ എന്നു വിളിക്കുന്നത് വീഡിയോയിലുണ്ട്. പിന്നീട് ആക്രമിക്കപ്പെട്ട് ഉച്ചത്തിൽ നിലവിളിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഐറിസ്‌കുലോവിനെ ആക്രമിച്ച് കൊലപ്പെടുത്തി സിംഹങ്ങൾ അയാളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തു. നിയന്ത്രിക്കാനാകാത്ത വിധം അക്രമാസക്തരായ സിംഹങ്ങളിലൊന്നിനെ രക്ഷാപ്രവർത്തകർ വെടിവെച്ച് കൊലപ്പെടുത്തുകയും ബാക്കി രണ്ടെണ്ണം ശാന്തമാവുകയും ചെയ്തു.അവശേഷിച്ച രണ്ടു സിംഹങ്ങളെ മറ്റൊരു പ്രത്യേക കൂട്ടിലേക്ക് മാറ്റിയതായും മൃഗശാല അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com