fbwpx
ഇവർ ടെസ്റ്റ് ക്രിക്കറ്റിലെ വന്മരങ്ങൾ; ട്രിപ്പിൾ സെഞ്ച്വറിയുടെ രസകരമായ ചരിത്രം അറിയാം!
logo

ശരത് ലാൽ സി.എം

Last Updated : 11 May, 2025 05:44 PM

ടെസ്റ്റ് ക്രിക്ക്രറ്റ് ചരിത്രത്തിൽ ആകെയുള്ള 31 ട്രിപ്പിൾ സെഞ്ച്വറികളിൽ 29 എണ്ണവും പിറന്നത് ആദ്യ ഇന്നിങ്സിലായിരുന്നു.

CRICKET


അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേ വരെ പിറന്നത് 31 ട്രിപ്പിൾ സെഞ്ച്വറികളാണ്. ക്രിക്കറ്റ് ചരിത്രത്തിൽ പിറന്ന 31 അന്താരാഷ്ട്ര ട്രിപ്പിൾ സെഞ്ച്വറികളിൽ എട്ടെണ്ണവുമായി മുന്നിൽ നിൽക്കുന്നത് ഓസ്ട്രേലിയൻ താരങ്ങളാണ്. വെസ്റ്റ് ഇൻഡീസ് താരങ്ങൾ ആറും, ഇംഗ്ലണ്ട്-വെയ്‌ൽസ് താരങ്ങൾ ചേർന്ന് അഞ്ചും ട്രിപ്പിൾ സെഞ്ച്വറികൾ നേടിയിട്ടുണ്ട്. വീരേന്ദർ സെവാഗും കരുൺ നായരും ഉൾപ്പെടെ ടെസ്റ്റ് ഫോർമാറ്റിൽ രണ്ട് ഇന്ത്യക്കാർ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.



ടെസ്റ്റ് ക്രിക്ക്രറ്റ് ചരിത്രത്തിൽ ആകെയുള്ള 31 ട്രിപ്പിൾ സെഞ്ച്വറികളിൽ 29 എണ്ണവും പിറന്നത് ആദ്യ ഇന്നിങ്സിലായിരുന്നു. എന്നാൽ രണ്ടാം ഇന്നിംഗ്‌സിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ രണ്ട് കളിക്കാരാണുള്ളത്. പാകിസ്ഥാന്റെ ഹനീഫ് മുഹമ്മദ് (337), ന്യൂസിലൻഡിന്റെ ബ്രണ്ടൻ മക്കല്ലം (302) എന്നിവരാണ് ഇവർ.



ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമൊടുവിലായി ട്രിപ്പിൾ സെഞ്ച്വറി നേടിയത് ഡേവിഡ് വാർണർ (ഓസ്ട്രേലിയ) ആയിരുന്നു. 2019 നവംബർ 30ന് പാകിസ്ഥാനെതിരെയാണ് വാർണർ ഈ നേട്ടം കൈവരിച്ചത്. പുറത്താകാതെ 335 റൺസ് നേടിയ വാർണറാണ് ലോകത്തിലെ 31-ാമത്തെ ട്രിപ്പിൾ സെഞ്ച്വറി നേടിയ കളിക്കാരൻ. അതിന് തൊട്ടുമുമ്പ് ട്രിപ്പിൾ സെഞ്ച്വറി നേടിയത് ഒരു മലയാളി താരമാണ്. ഇന്ത്യയുടെ കരുൺ നായരുടെ പേരിലാണ് 30ാമത്തെ ട്രിപ്പിൾ സെഞ്ച്വറിയുള്ളത്.


ടെസ്റ്റ് ക്രിക്കറ്റിലെ ട്രിപ്പിൾ സെഞ്ച്വറിയുടെ ചരിത്രം ഇങ്ങനെയാണ്

1. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പ്രഥമ ട്രിപ്പിൾ സെഞ്ച്വറി ഇംഗ്ലണ്ടുകാരനായ ആൻഡി സാൻഡ്‌ഹാമിൻ്റെ പേരിലാണ്. 1930 ഏപ്രിൽ 3നാണ് സാൻഡ്‌ഹാം ഈ അവിശ്വസനീയ നേട്ടത്തിലേക്കെത്തി ലോകത്തെ ഞെട്ടിച്ചത്. 325 റൺസ് അടിച്ചെടുത്താണ് ആൻഡി സാൻഡ്‌ഹാം അന്ന് പുറത്തായത്.

2. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (400*) നേടിയത് കരീബിയൻ ഇതിഹാസ താരം ബ്രയാൻ ലാറയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് തവണ 350+ സ്കോർ ചെയ്ത ഒരേയൊരു ബാറ്ററും ഈ വെസ്റ്റ് ഇൻഡീസുകാരനാണ്.



3. ടെസ്റ്റിൽ ഏറ്റവും വേഗതയേറിയ ട്രിപ്പിൾ സെഞ്ച്വറി 1932-33ൽ വാലി ഹാമണ്ടിൻ്റെ പേരിലാണ്. 4 മണിക്കൂർ 48 മിനിറ്റ് കൊണ്ടാണ് വാലി ഹാമണ്ട് ട്രിപ്പിൾ സെഞ്ച്വറി തികച്ചത്.

4. നേരിട്ട പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ച്വറി (278 പന്തുകൾ) 2008ൽ ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വീരേന്ദർ സെവാഗ് നേടിയതാണ്.



5. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ട്രിപ്പിൾ സെഞ്ച്വറികൾ നേടിയ ടീമെന്ന റെക്കോർഡ് ഓസ്ട്രേലിയയുടെ പേരിലാണ് (8).

6. ഇംഗ്ലണ്ടിലെ ലീഡ്‌സിലെ ഹെഡിങ്‌ലി ഗ്രൗണ്ടും, ആൻ്റിഗ്വ ആൻഡ് ബാർബുഡിലെ സെന്റ് ജോൺസിലെ ആന്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ടുമാണ് ലോകത്ത് ഏറ്റവും കൂടുതൽ ട്രിപ്പിൾ സെഞ്ച്വറികൾ പിറന്ന രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ. ഇവിടങ്ങളിൽ മൂന്ന് വീതം ട്രിപ്പിൾ സെഞ്ച്വറികളാണ് പിറന്നത്.

7. ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നിലധികം തവണ 300+ സ്കോർ നേടിയ മൂന്ന് ബാറ്റർമാരുണ്ട്. ബ്രയാൻ ലാറ, ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്), ഡൊണാൾഡ് ബ്രാഡ്മാൻ (ഓസ്ട്രേലിയ), വീരേന്ദർ സെവാഗ് (ഇന്ത്യ) എന്നിവരാണ് അവർ.



ALSO READ: ഓസീസ് മണ്ണിലെ ആദ്യ ട്രിപ്പിൾ സെഞ്ച്വറിക്കാരൻ വിടവാങ്ങി




KERALA
"നമുക്ക് ജയിക്കണം നമുക്ക് ഭരിക്കണം, പടക്കുതിരയെപ്പോലെ എപ്പോഴും കൂടെയുണ്ടാവും"; വൈകാരിക പ്രസംഗവുമായി കെ. സുധാകരൻ
Also Read
user
Share This

Popular

KERALA
KERALA
കെപിസിസിക്ക് ഇനി പുതിയ നേതൃത്വം; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സണ്ണി ജോസഫ്