കൊടുമൺ പൊലീസ് സ്റ്റേഷൻ
NEWSROOM
ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാള്‍ ജീവനൊടുക്കി; സംസ്‌കാര ചടങ്ങിനു പിന്നാലെ കൊടുമണ്‍ സ്റ്റേഷനിലെ പൊലീസിന് നേരെ ആക്രമണം
കേസിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
പത്തനംതിട്ട കൊടുമൺ സ്റ്റേഷനിലെ പൊലീസിന് നേരെ ആക്രമണം. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ആളുടെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെയാണ് പൊലീസിന് നേരെ അക്രമണം. കേസിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ഗുണ്ടാ ലിസ്റ്റിൽപ്പെട്ട അതുൽ കുമാർ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് സംസ്കാരചടങ്ങുകൾ നടന്ന വീടിന് സമീപം ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്.
യുവാക്കൾ സ്വകാര്യ വാഹനങ്ങൾ തടഞ്ഞുനിർത്തി എന്നും കേടുപാടുകൾ വരുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.