ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലെ പ്രധാന വില്ലന്‍ കഥാപാത്രമാണ് റോളക്‌സ്
ലോകേഷ് കനകരാജ് - സൂര്യ കൂട്ടുകെട്ടിലൊരുങ്ങാന്‍ പോകുന്ന റോളക്‌സ് സ്റ്റാന്റ് എലോണ്‍ ചിത്രത്തിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. വിക്രം എന്ന ലോകേഷിന്റെ ചിത്രത്തില്‍ വലിയ ഹൈപ്പോടെ വന്ന കാമിയോ വേഷമായിരുന്നു സൂര്യയുടെ റോളക്‌സ്. ഇപ്പോഴിതാ ലോകേഷ് തന്നെ സിനിമയെ കുറിച്ചുള്ള വിവരം പങ്കുവെച്ചിരിക്കുകയാണ്.
സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ റെട്രോ കാണാന്‍ ലോകേഷ് എത്തിയിരുന്നു. അവിടെ വെച്ച് മാധ്യമങ്ങളാണ് സൂര്യയുമായി സിനിമ വരുന്നുണ്ടോ എന്ന ചോദ്യം ചോദിച്ചത്. അതിന് മറുപടിയായാണ് ലോകേഷ് സ്റ്റാന്റ് എലോണ്‍ സിനിമയുടെ അപ്‌ഡേറ്റ് പങ്കുവെച്ചത്.
ALSO READ : 'ഐ ആം ഗെയിമില്‍' ദുല്‍ഖറിനൊപ്പം പെപ്പെ; അപ്‌ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍
'റോളക്‌സ് വരുന്നുണ്ട്. എപ്പോള്‍ തുടങ്ങുമെന്ന് അറിയില്ല. എനിക്കും സൂര്യ സാറിനും വേറെ കമ്മിറ്റ്‌മെന്റ്‌സ് ഉണ്ട്. ഇപ്പോള്‍ കൈതി 2 ഉണ്ട്. അതെല്ലാം തീര്‍ന്ന ശേഷം ഉറപ്പായും റോളക്‌സ് ചെയ്യും', എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്.
ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലെ പ്രധാന വില്ലന്‍ കഥാപാത്രമാണ് റോളക്‌സ്. 2022ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്റെ വിക്രമിലാണ് സൂര്യയുടെ റോളക്‌സിനെ അവതരിപ്പിച്ചത്. അതേസമയം കൂലിയാണ് ലോകേഷിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ആഗസ്റ്റ് 14ന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ രജനികാന്താണ് നായകന്‍.