സ്ത്രീകൾക്ക് ശക്തമായ പ്രാധിനിത്യം ഉള്ള AMMA സംഘടന ഉണ്ടാകണം. താരസംഘടനയായ AMMA യിലെ കൂട്ടരാജി നല്ലതിനു വേണ്ടിയാണ്
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, ലൈംഗികാരോപണം നേരിടുന്ന നടനും എൽഡിഎഫ് എംഎൽഎയുമായ എം.മുകേഷ് രാജിവെക്കുന്നതാണ് നല്ലതെന്ന് എഴുത്തുകാരൻ കല്പറ്റ നാരായണൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും എന്താണെന്ന് അറിയാൻ നികുതി നൽകുന്ന ജനങ്ങൾക്ക് അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
താരസംഘടനയായ AMMAയിലെ കൂട്ടരാജി നല്ലതിനു വേണ്ടിയാണ്. സ്ത്രീകൾക്ക് ശക്തമായ പ്രാധിനിത്യം ഉള്ള AMMA സംഘടന ഉണ്ടാകണം. ഇതോടെ സിനിമാ മേഖലയിൽ നിലനിന്നിരുന്ന പവർ ഗ്രൂപ്പ് തകരുകയാണ്. ഈ മേഖലയിലെങ്കിലും സ്ത്രീ സമത്വം നേടുമെന്നും അദ്ദേഹം പറഞ്ഞു.
READ MORE: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടത്ത്; കമ്മീഷൻ ആയിരുന്നെങ്കിൽ നടപടി ഉണ്ടായേനെ: ടി. പത്മനാഭൻ
സർക്കാർ ഇരയ്ക്കൊപ്പമെന്ന് ആവർത്തിക്കുമ്പോഴും പ്രവൃത്തിയിൽ അത് കാണുന്നില്ല. ഹേമകമ്മിറ്റി റിപ്പോർട്ട് നാലു വർഷം പൂഴ്ത്തിവെച്ചതെന്തിനാണ്? വേട്ടക്കാരെ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ താമസിപ്പിച്ച സർക്കാർ നടപടിയെ സാഹിത്യകാരൻ ടി. പത്മനാഭനും വിമർശിച്ചു. ഇരയ്ക്കൊപ്പമെന്നാണ് സർക്കാർ പറയുന്നതെങ്കിലും യഥാർഥത്തിൽ അങ്ങനെയല്ല. ഹേമകമ്മിറ്റി റിപ്പോർട്ടിലെ പല കടലാസുകളും എവിടെയെന്ന് ആരാഞ്ഞ അദ്ദേഹം പല തിമിംഗലങ്ങളുടെയും പേരുകൾ ഇപ്പോഴും ഇരുട്ടിലാണെന്നും വിമര്‍ശിച്ചിരുന്നു.
READ MORE: മുകേഷ് അടക്കം ഏഴ് പേര്‍ക്കെതിരെ എഫ്‌ഐആര്‍; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും