ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്ത് നിന്ന് എം. ആർ. അജിത് കുമാറിനെ മാറ്റി; എഡിജിപി എസ്. ശ്രീജിത്തിന് ചുമതല

എസ്. ശ്രീജിത്ത് പുതിയ ശബരിമല കോ-ഓഡിനേറ്റർ ആയി നിയമിച്ച് ഡിജിപിയുടെ ഉത്തരവിറങ്ങി
ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്ത് നിന്ന് എം. ആർ. അജിത് കുമാറിനെ മാറ്റി; എഡിജിപി എസ്. ശ്രീജിത്തിന് ചുമതല
Published on



ശബരിമല തീർത്ഥാടന കാലത്തെ കോ-ഓഡിനേറ്റർ സ്ഥാനത്ത് നിന്ന് എം. ആർ. അജിത് കുമാറിനെ മാറ്റി. പകരം എഡിജിപി എസ്. ശ്രീജിത്തിനെ പുതിയ ശബരിമല കോ-ഓഡിനേറ്റർ ആയി നിയമിച്ച് ഡിജിപിയുടെ ഉത്തരവിറങ്ങി.

അതേസമയം എഡിജിപി പി. വിജയനെതിരെ എം.ആര്‍. അജിത്കുമാര്‍ നേരത്തെ ഗുരുതര ആരോപണമുന്നയിച്ചിരുന്നു. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് അജിത്കുമാര്‍ മൊഴി നൽകിയത്. സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങള്‍ക്കും പങ്കുണ്ടെന്നും സുജിത് ദാസ് അറിയിച്ചു. ഇതിന് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്നും അജിത്കുമാര്‍ മൊഴി നൽകിയിരുന്നു. ഇന്നാണ് എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് നിയസഭയിൽ സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് 71 പേജുള്ള അന്വേഷണ റിപ്പോർട്ട് സഭയിൽ സമർപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com