വസ്തുത അറിഞ്ഞുവേണം എല്ലാ കാര്യങ്ങളോടും പ്രതികരിക്കാൻ എന്ന വിലപ്പെട്ട സന്ദേശമാണ് സിനിമ നൽകുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി പറഞ്ഞു
ദിലീപ് നായകനായ 'പ്രിൻസ് ആൻഡ് ഫാമിലി'യെ പ്രകീർത്തിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. 'പ്രിൻസ് ആൻഡ് ഫാമിലി' നൽകുന്നത് സാമൂഹികമായി പ്രസക്തമായ സന്ദേശമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. ഡൽഹി മലയാളികൾക്കൊപ്പം സിനിമ കണ്ടതിന് ശേഷമായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.
വസ്തുത അറിഞ്ഞുവേണം എല്ലാ കാര്യങ്ങളോടും പ്രതികരിക്കാൻ എന്ന വിലപ്പെട്ട സന്ദേശമാണ് സിനിമ നൽകുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി പറഞ്ഞു. അല്ലാത്തപക്ഷം അത് പലരുടേയും ജീവനെത്തന്നെ ബാധിക്കുന്ന പ്രശ്നമാണ്. ഈ കാര്യങ്ങൾ ആസ്വദിക്കാവുന്ന കഥയിലൂടെ പറഞ്ഞ സംവിധായകൻ ബിൻ്റോയ്ക്കും അണിയറ പ്രവർത്തകർക്കും ആശംസ നേരുന്നതായും എം.എ. ബേബി അറിയിച്ചു.
Also Read: 'മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം'; നരിവേട്ട എന്ന സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ
ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്റോ സ്റ്റീഫനാണ് സംവിധാനം. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്. മാജിക് ഫ്രെയിംസിന്റെ 30-ാമത്തെ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി.