fbwpx
മറാത്താ ശക്തർ ഇനി പിന്‍സീറ്റിലേക്ക്; ജനവിധിയിൽ തകർന്നടിഞ്ഞ് മഹാവികാസ് അഘാഡി
logo

Posted : 23 Nov, 2024 10:27 PM

2014ലെ മോദി തരംഗത്തിനിടയിലും, 122 സീറ്റുനേടിയ ബിജെപി ഇത്തവണ ആ റെക്കോർഡും പിന്നിട്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍, 288 സീറ്റുകളിൽ 236 എണ്ണവും നേടി മഹായുതി ഹാട്രിക് ഭരണത്തിലേക്ക് കുതിക്കുകയാണ്.

ASSEMBLY POLLS 2024




മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണി തീർന്നപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആത്മവിശ്വാസവുമായി ഇറങ്ങിയ മഹാവികാസ് അഘാഡി സഖ്യത്തിനേറ്റത് കനത്ത പ്രഹരം. 120ലധികം സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. മറാത്താ ശക്തർ പിന്‍സീറ്റിലേക്കു മാറിയ പോരാട്ടത്തില്‍ ഷിന്‍ഡെയോ ഫഡ്നാവിസോ അടുത്ത മുഖ്യമന്ത്രി എന്നത് മാത്രമാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.



എക്കാലത്തും രാഷ്ട്രീയ പ്രതിസന്ധികളും പിളർപ്പുകളും കൂടുമാറ്റങ്ങളും തുടർക്കഥകളായ, യുപിക്ക് ശേഷം ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ള മഹാരാഷ്ട്ര. മഹാരാഷ്ട്ര ഇക്കുറി വിധിയെഴുതിയപ്പോൾ, 288 സീറ്റുകളിൽ 48 സീറ്റുകൾ മാത്രമാണ് മഹാവികാസ് അഘാഡി സഖ്യത്തിന് നേടാനായത്. ഉദ്ദവ് താക്കറെ ശിവസേനാ വിഭാ​ഗവും, ശരദ് പവാർ എൻസിപി വിഭാ​ഗവും, കോൺ​ഗ്രസും അടങ്ങിയ മഹാവികാസ് അഘാഡി സഖ്യത്തിന് ഈ തെരഞ്ഞെടുപ്പിൽ അടി പതറുന്ന കാഴ്ചയാണ് ചിത്രം വ്യക്തമാകുമ്പോൾ തെളിയുന്നത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് നേർവിപരീതമായ വോട്ടിംഗ് ട്രെന്‍ഡാണ് മഹാരാഷ്ട്ര സംസ്ഥാനത്ത് ഇത്തവണ കാണിച്ചത്. 145 സീറ്റ് ഭൂരിപക്ഷം ഭരണത്തിന് ആവശ്യമായ സഭയിൽ നേടിയ ബിജെപിയുടെ പ്രകടനം പിളർത്തിപ്പിരിഞ്ഞ മറാത്തി ശക്തന്മാരെ പിന്‍സീറ്റിലേക്ക് മാറ്റുക കൂടിയാണ്.

മഹായുതി അധികാരം നിലനിർത്തുമെന്ന എക്‌സിറ്റ് പോളുകളും പ്രവചനങ്ങളും തെറ്റിയില്ല. ആദ്യമണിക്കൂറുകളില്‍ തന്നെ വ്യക്തമായ ലീഡ്. ഭരണവിരുദ്ധവികാരം, മഹായുതിയെ താഴെയിറക്കുമെന്ന പ്രതിപക്ഷമോഹം ഉടഞ്ഞു. ലീഡുനിലയുടെ ഒരുഘട്ടത്തില്‍ പോലും ഒപ്പമെത്താതെ മഹാ വികാസ് അഘാഡി സഖ്യം തകർന്നു. കോണ്‍ഗ്രസിന് ശക്തിപ്രകടനത്തിനിറങ്ങിയ ഉദ്ദവ്, ശരദ് പവാർ പക്ഷങ്ങള്‍ക്കും വലിയ തിരിച്ചടിയാണിത്. അതേസമയം, നേടിയ ബിജെപിയുടെ പ്രകടനം പിളർത്തിപിരിഞ്ഞ മറാത്തി ശക്തന്മാരെ പിന്‍സീറ്റിലേക്ക് മാറ്റുക കൂടിയാണ്. 2014ലെ മോദി തരംഗത്തിനിടയിലും, 122 സീറ്റുനേടിയ ബിജെപി ഇത്തവണ ആ റെക്കോർഡും പിന്നിട്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍, 288 സീറ്റുകളിൽ 236 എണ്ണവും നേടി മഹായുതി ഹാട്രിക് ഭരണത്തിലേക്ക് കുതിക്കുകയാണ്.


Also Read : മഹാരാഷ്ട്ര പിടിച്ചടക്കി എൻഡിഎ, അടിപതറി മഹാവികാസ് അഘാഡി; എക്സിറ്റ് പോളുകൾ തള്ളി 'ഇന്ത്യ'യുടെ കൈപിടിച്ച് ജാർഖണ്ഡ്


2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 48ൽ 41 സീറ്റും ശിവസേന അടങ്ങിയ എൻഡിഎ സഖ്യം പിടിച്ചെടുത്തിരുന്നു. അതേ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷത്തിന് ശേഷം തങ്ങൾക്ക് വേണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി നിരാകരിച്ചു. എന്നാൽ, ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രി പദത്തിലേക്കെത്തിയതോടെ ഉദ്ദവ് താക്കറെ ശിവസേനയുടെ എൻഡിഎ സഖ്യം അവസാനിപ്പിക്കാൻ തീരുമാനമെടുത്തു. നീണ്ട 35 വർഷത്തെ സഖ്യത്തിന് അതോടെ വിരാമമായി. എന്നാൽ, അജിത് പവാറിനെ കളത്തിലേക്കെത്തിക്കാനുള്ള ബിജെപി നീക്കം അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പരാജയപ്പെട്ടു. ഉദ്ദവ് താക്കറെക്ക് കീഴിൽ ശിവസേന കോൺഗ്രസിനും എൻസിപിക്കുമൊപ്പം ചേർന്ന് മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ചു. ഒടുവിൽ, ഈ സഖ്യത്തിൽ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയുമായി.

എന്നാൽ, 2022 ആയതോടെ ശിവസേനയിൽ മുറുമുറുപ്പ് കടുത്തു. കോൺ​ഗ്രസിനും എൻസിപിക്കുമൊപ്പം ചേർന്ന് രൂപപ്പെട്ട അഘാഡി സഖ്യത്തിൻ്റെ ആദർശങ്ങൾ സ്ഥാപകനായ ബാൽ താക്കറെയുടെ ആദർശങ്ങൾക്ക് എതിരാണെന്ന കടുത്ത വിമർശനങ്ങളുയർന്നു. പിന്നാലെ ഉദ്ദവ് താക്കറെയെ ഞെട്ടിച്ച് ഏക്നാഥ് ഷിൻഡെ ശിവസേന പിളർത്തി. 34 എംഎൽഎമാരുമായാണ് അദ്ദേഹം എഡിഎയിലേക്ക് ചേക്കേറിയത്.

അതോടെ താക്കറെ സർക്കാർ താഴെ വീണു. പത്ത് ദിവസത്തെ നാടകീയ മുഹൂർത്തങ്ങൾക്ക് പിന്നാലെ എൻഡിഎ സഖ്യത്തിലേറി ശിവസേനാ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ അധികാരത്തിലെത്തി. മുഖ്യ സൂത്രധാരൻ ദേവേന്ദ്ര ഫഡ്നാവിസിനാകട്ടെ ഉപമുഖ്യമന്ത്രി പദം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. അപ്പോഴും യഥാർഥ ശിവസേന ആരാണ് എന്നതിനെക്കുറിച്ച് ശക്തമായ വാദപ്രതിവാദങ്ങൾ ഉയർന്നു. വലിയ തർക്കങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കുമൊടുവിൽ, പാർട്ടി കൊടിയും തെരഞ്ഞെടുപ്പ് ചിഹ്നവും ഷിൻഡെ വിഭാ​ഗത്തിനാണ് ലഭിച്ചത്.


Also Read; ഉദ്ധവിന് ഇനി ശരശയ്യയോ? 'യഥാർഥ' ശിവസേനയായി ഷിന്‍ഡെ വിഭാഗത്തെ തെരഞ്ഞെടുത്ത് മഹാരാഷ്ട്ര


മഹാവികാസ് അഘാഡിയുടെ പതനം അവിടെ കൊണ്ടും തീർന്നില്ല. 2023 ആയതോടെ എൻസിപിയിലും പ്രതിസന്ധികൾ രൂക്ഷമായി. തന്നെ തഴഞ്ഞ് സ്ഥാപകനേതാവ് ശരദ് പവാർ മകൾ സുപ്രിയ സുലേയെ ഉയർത്തിക്കൊണ്ടുവരുന്നു എന്ന് അനന്തരവൻ അജിത് പവാർ വിഭാഗം ആരോപണമുയർത്തി. പിന്നാലെ അപ്രതീക്ഷിതമായി പാർട്ടി പിളർത്തി അജിത് പവാർ 41 എംഎൽഎമാരോടൊപ്പം എൻഡിഎയിലേക്ക് ചേക്കേറി. അതോടെ ഷിൻഡെ-ഫഡ്നാവിസ് കൂട്ടുകെട്ടിനൊപ്പം അജിത് പവാറും മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിൻ്റെ ഭാഗമായി. അധികം വൈകാതെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ഭൂരിപക്ഷത്തിൻ്റെ പിൻബലത്തിൽ പാർട്ടി ചിഹ്നവും അജിത് പവാർ വിഭാഗത്തിലേക്കെത്തി.

മുൻ കാലങ്ങളിലെ തെരഞ്ഞെടുപ്പിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു ലോക്സഭാ പോരാട്ടകാലത്തെ സാഹചര്യങ്ങൾ. ശിവസേനയും എൻസിപിയും പിളർന്ന് ഓരോ ഭാഗങ്ങൾ മഹായുതിക്കും അഘാഡി സഖ്യത്തിനുമൊപ്പം നിന്ന അസാധാരണ ഏറ്റുമുട്ടലായിരുന്നു 2024ൽ കണ്ടത്. എന്നാൽ ഏവരേയും ഞെട്ടിച്ചുകൊണ്ട് മഹാവികാസ് അഘാഡി 48ൽ 30 സീറ്റുകളിലും ജയം നേടി ശക്തിയറിയിച്ചു. കോൺഗ്രസ് 13, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 9, എൻസിപി ശരദ് പവാർ വിഭാഗം 8 വീതമാണ് ജയം നേടിയത്. അതേസമയം, മഹായുതി സഖ്യം 17 സീറ്റുകളിൽ ഒതുങ്ങി. ബിജെപി 9, ശിവസേന ഷിൻഡെ വിഭാഗം 7, എൻസിപി അജിത് പവാർ വിഭാഗം 1 എന്നിങ്ങനെ സീറ്റുകളാണ് നേടിയത്. ഈ ഫലം രാഷ്ട്രീയപരമായി ബിജെപി സഖ്യത്തിന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വലിയ ചുവപ്പു സിഗ്നലായി ആയിരുന്നു കരുതിയിരുന്നത്. എന്നാൽ, ഇപ്പോൾ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ പ്രതീക്ഷകളെ തകിടം മറിച്ച വ്യത്യസ്തമായ ഒരു ചിത്രമാണ് മഹാരാഷ്ട്രയിൽ തെളിഞ്ഞത്.


WORLD
മുഹമ്മദ് അൽ ബഷീർ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി
Also Read
user
Share This

Popular

WORLD
KERALA
WORLD
മുഹമ്മദ് അൽ ബഷീർ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി