കൊടകര കുഴൽപ്പണ കേസ്; അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചിട്ടും അനങ്ങാതെ ഇഡി, അന്വേഷണ ഉദ്യോഗസ്ഥൻ എഴുതിയ കത്ത് ന്യൂസ് മലയാളത്തിന്

ഹവാല ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പൊലീസ് കത്ത് നൽകിയില്ല എന്ന് കേന്ദ്ര സഹമന്ത്രി കളവ് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.
കൊടകര കുഴൽപ്പണ കേസ്; അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചിട്ടും അനങ്ങാതെ ഇഡി, അന്വേഷണ ഉദ്യോഗസ്ഥൻ എഴുതിയ കത്ത് ന്യൂസ് മലയാളത്തിന്
Published on

കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചിട്ടും അനങ്ങാതെ ഇഡി. 2021 ഓഗസ്റ്റ് 8ന് പൊലീസ് അയച്ച കത്ത് പുറത്ത്. കവർച്ചക്ക് പിന്നിലെ ഹവാല ഇടപാട് എൻഫേഴ്സ്മെന്റ് ഡയറക്ടേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ എഴുതിയ കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു. കൊടകര കുഴൽപ്പണ കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണർ വി.കെ. രാജുവാണ് ഇഡിക്ക് കത്ത് അയച്ചത്.


2021 ഓഗസ്റ്റ് 8 നാണ് ഇഡിയുടെ കൊച്ചി ഡെപ്യൂട്ടി ഡയറക്ടർക്ക് വി.കെ. രാജു കത്തയച്ചത്. കഴിഞ്ഞ മൂന്ന് കൊല്ലമായിട്ടും ഈ കത്തിൽ ഇഡി അന്വേഷണമില്ലാത്തത് സംശയകരമാണ്. ഹവാല ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പൊലീസ് കത്ത് നൽകിയില്ല എന്ന് കേന്ദ്ര സഹമന്ത്രി കളവ് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.ഇപ്പോൾ കത്ത് പുറത്തുവന്ന സാഹചര്യത്തിൽ ബിജെപിയും കേന്ദ്രവും എങ്ങനെ പ്രതിരോധിക്കുമെന്നാണ് കണ്ടറിയേണ്ടത്.

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ പാർട്ടി ഒരു പ്രതിരോധത്തിലും അല്ലെന്ന് നേരത്തെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യം ചെയ്തിരുന്നെന്നും ചേലക്കരയിൽ അടിപതറാൻ പോകുന്നത് കൊണ്ടാണ് സിപിഎം പുതിയ ആരോപണവുമായി വരുന്നതെന്നും അവർ ആരോപിച്ചു.തിരൂർ സതീഷിനെ സിപിഎം പണം കൊടുത്തു വാങ്ങിയെന്നും, അരോപണം ബിജെപിയെ തകർക്കാനായിരുന്നവെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേ സമയം കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണത്തിന് നീക്കം തുടങ്ങി സർക്കാർ.അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയിൽ ഹർജി ഫയൽ ചെയ്യും.പുതിയ വെളിപ്പെടുത്തലുകൾ കോടതിയിൽ വിശദീകരിക്കും. ആർഎസ്എസിൻ്റെയും ബിജെപിയുടെയും പങ്ക് വ്യക്തമാകാൻ പുതിയ അന്വേഷണം അനിവാര്യം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുൽത്താൻ ബത്തേരിയിലേക്കും കുഴൽപ്പണമെത്തിയെന്ന ആരോപണവുമായി മുൻ ജെആർപി നേതാവ് പ്രസീത അഴീക്കോട് രംഗത്തെത്തിയിരുന്നു. മഞ്ചേരിയിൽ നിന്ന് മൂന്നരക്കോടി രൂപയെത്തി. പണമെത്തിച്ചത് ഇപ്പോഴത്തെ ബിജെപി വയനാട് പ്രസിഡൻ്റ് പ്രശാന്ത് മലവയലെന്നും പ്രസീത പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com