മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നില്ല': രാജി സന്നദ്ധത അറിയിച്ച് മമത ബാനർജി

സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കില്ലെന്ന് മമത ഉറപ്പ് നൽകി. ചർച്ചയ്ക്ക് സർക്കാർ എപ്പോഴും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നില്ല': രാജി സന്നദ്ധത അറിയിച്ച് മമത ബാനർജി
Published on



ബംഗാൾ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് രാജിവയക്കാൻ സന്നദ്ധത അറിയിച്ച് മമത ബാനർജി. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നില്ലെന്നും. ജനതാൽപര്യം മാനിക്കുമെന്നും മമത പറഞ്ഞു. വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കില്ലെന്ന് മമത ഉറപ്പ് നൽകി. ചർച്ചയ്ക്ക് സർക്കാർ എപ്പോഴും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പര്തിഷേധങ്ങളെ വഴിതെറ്റിക്കുന്നവരോടുള്ള അമർഷവും മമത പ്രകടമാക്കി.ജൂനിയർ ഡോക്ടറമാരെ പങ്കെടുപ്പിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിൽ നടന്ന യോഗത്തിലായിരുന്നു മമത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.


സോഷ്യൽ മീഡിയയിൽ സർക്കാർ വിരുദ്ധ സന്ദേശങ്ങൾ പെരുകുന്നതും മമത ബാനർജി ചൂണ്ടിക്കാട്ടി "നമ്മുടെ സർക്കാർ അപമാനിക്കപ്പെട്ടു, ഇക്കാര്യങ്ങൾക്ക് രാഷ്ട്രീയ നിറം ഉണ്ടെന്ന് സാധാരണക്കാർക്ക് അറിയില്ല". ഇതിനു പിന്നിൽ പ്രർത്തിക്കുന്ന ആളുകൾക്ക് "നീതി വേണ്ടതെന്നും അവർ പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com