സംഭവത്തിൽ ഭർത്താവ് വൈക്കം നേരെകടവ് സ്വദേശി നിതിനെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു
കോട്ടയം മറവന്തുരുത്തിൽ ഭർത്താവ് ഭാര്യയേയും ഭാര്യ മാതാവിനേയും വെട്ടിക്കൊന്നു. ശിവപ്രസാദത്തിൽ ഗീത (60), മകൾ ശിവപ്രിയ (35) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ ഭർത്താവ് വൈക്കം നേരെകടവ് സ്വദേശി നിതിനെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.
ALSO READ: അശ്വിനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതി എം.വി. മര്‍ഷൂക്കിന് ജീവപര്യന്തം
ഗീതയുടെ വീട്ടില്‍ വെച്ചാണ് നിതീഷ് കൊലപാതകം നടത്തിയത്. അതിന് ശേഷം ഒതേനാപുരത്തേക്ക് പോവുകയായിരുന്ന നിതീഷിനെ കണ്ട് നാട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നിതീഷിനെ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തതില്‍ നിന്നാണ് സംഭവം പുറത്തറിഞ്ഞത്. ശക്തമായ മഴ ഉണ്ടായിരുന്ന സമയത്തായിരുന്ന കൊലപാതകം നടന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്.